സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തശേഷം വീടിനു സമീപം ഉപേക്ഷിച്ചു; സീനിയര്‍ വിദ്യാര്‍ത്ഥി അടക്കം അറസ്റ്റില്‍

രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ജയ്പൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം വീടിനു സമീപം ഉപേക്ഷിച്ചു. അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടി സഹോദരനൊപ്പമാണ് സ്‌കൂളില്‍ പോയിരുന്നത്. സംഭവദിവസം ഉച്ചഭക്ഷണസമയത്ത് ആ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ ബലമായി മോട്ടോര്‍ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 

തുടര്‍ന്ന് അംജാര സ്വദേശിയായ മുഖ്യപ്രതിക്ക് കൈമാറി. ഇയാള്‍ സമീപത്തെ കാട്ടില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. അവശനിലയിലായ പെണ്‍കുട്ടിയെ വൈകീട്ട് വീടിന് സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. 

രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച ബിച്ചിവാര പൊലീസ് മുഖ്യപ്രതിയെയും കൂട്ടുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയും അറസ്റ്റ് ചെയ്തു. 

പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ അന്വേഷണം പുരോഗമിക്കുന്നതായി, അന്വേഷണ ചുമതല ഏറ്റെടുത്ത ഡിഎസ്പി രാകേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com