'നാമനിര്‍ദേശ പത്രിക തള്ളിയത് കോണ്‍ഗ്രസിന്റെ അനാസ്ഥയാണെന്ന് വരുത്തിത്തീര്‍ക്കുന്നു'; തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കാന്‍ തീരുമാനിച്ച് മീനാക്ഷി നടരാജന്‍

നേരത്തെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയായി മധ്യപ്രദേശ് കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്
Meenakshi Natarajan
Meenakshi NatarajanPTI
Updated on
2 min read

ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മീനാക്ഷി നടരാജന്‍ വ്യക്തമാക്കി. പത്രിക തള്ളിയത് കോണ്‍ഗ്രസ് നേതാക്കളുടെയോ അഭിഭാഷകരുടെയോ അല്ലെങ്കില്‍ പത്രിക പൂരിപ്പിച്ചവരുടെയോ ഭാഗത്തുനിന്നുണ്ടായ തെറ്റല്ലെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ അനാസ്ഥ കാരണമാണ് നാമനിര്‍ദേശ പത്രിക തള്ളിയതെന്ന് വരുത്തിത്തീര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ സംരക്ഷിക്കാന്‍ ബോധപൂര്‍വം ഒരു കഥ മെനയുകയാണെന്നും അവര്‍ പ്രതികരിച്ചു.

Meenakshi Natarajan
ക്രൂഡ് ഓയില്‍ നിരക്കില്‍ വന്‍ ഇടിവ്; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

നേരത്തെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയായി മധ്യപ്രദേശ് കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. ഫലപ്രഖ്യാപനം വന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീംകോടതി അന്ന് വ്യക്തമാക്കിയത്.

തെലങ്കാന കോടതിയില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ കേസിന്റെ വിശദാംശങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ബിജെപി സ്ഥാനാര്‍ഥി മഹേഷ് കേവത് നല്‍കിയ പരാതിയിലാണ് മീനാക്ഷി നടരാജന്റെ പത്രിക മധ്യപ്രദേശിലെ റിട്ടേണിങ് ഓഫിസര്‍ തള്ളിയത്. എന്നാല്‍, തെലങ്കാന കോടതിയില്‍നിന്നു കാരണം കാണിക്കല്‍ നോട്ടിസ് മാത്രമാണു ലഭിച്ചതെന്നും കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമാണു കോണ്‍ഗ്രസ് വാദം. തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുള്ളില്‍ തന്നെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും ഇപ്പോള്‍ നടന്നിരിക്കുന്ന മുഴുവന്‍ പ്രക്രിയയേയും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ ആധാരമാക്കിയ അടിസ്ഥാനം തന്നെ നിലനില്‍ക്കാത്തതാണ്. നിലവിലുള്ള ഒരു കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍, സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിക്കേണ്ട ഫോം-26-ല്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പ്രത്യേക കോളം തന്നെയില്ലെന്നും അവര്‍ പറഞ്ഞു. ഈ വീഴ്ചയ്ക്ക് ഉത്തരവാദി കോണ്‍ഗ്രസ് തന്നെയാണെന്ന പ്രചാരണങ്ങളെയും അവര്‍ തള്ളി. താന്‍ നിരവധി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നിയമവിദഗ്ധര്‍ വര്‍ഷങ്ങളായി നാമനിര്‍ദ്ദേശ പത്രികകള്‍ കൈകാര്യം ചെയ്യുന്നവരാണെന്നും മീനാക്ഷി നടരാജന്‍ പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകരുടെ മേല്‍നോട്ടത്തില്‍ പാര്‍ട്ടിയുടെ ലീഗല്‍ സെല്‍ തെരഞ്ഞെടുപ്പ് ഹര്‍ജി തയ്യാറാക്കിവരികയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ മുതിര്‍ന്ന നേതാക്കളും അഭിഭാഷകരും വിഷയം അവതരിപ്പിക്കാന്‍ കൃത്യസമയത്ത് തന്നെ തെരഞ്ഞെടുപ്പ് ബോഡിക്ക് മുന്നിലെത്തിയിരുന്നുവെന്നും എന്നാല്‍ കമ്മീഷന്‍ നടപടികള്‍ വൈകിപ്പിക്കുകയായിരുന്നുവെന്നും പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം പൂര്‍ണമായും തള്ളിയിരിക്കുകയാണ് ബിജെപി.

Meenakshi Natarajan
മുസ്ലീങ്ങള്‍ മറ്റുമതക്കാരെ വിവാഹം കഴിക്കാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണം; നിര്‍ദേശവുമായി വഖഫ് ബോര്‍ഡ്; വിവാദം
Meenakshi Natarajan
മുംബൈയില്‍ കനത്ത മഴ, ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Meenakshi Natarajan
ചമ്പത് റായിയുടെ രാജി അംഗീകരിച്ചു; പുതിയ അയോധ്യ ട്രസ്റ്റ് സെക്രട്ടറിയെ തെരഞ്ഞെടുത്തു; ആരാണ് ബജ്‌രംഗ് ബാഗ്ര?
Summary

Congress To Move High Court Over Meenakshi Natarajan's Rajya Sabha Nomination Rejection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com