കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍; റോഡരികിൽ ഉപേക്ഷിച്ച നിലയില്‍, അന്വേഷണം

റോഹ്തക്കിലെ വിജയ് നഗര്‍ സ്വദേശിനിയായ 22 കാരി ഹിമാനി നര്‍വാള്‍ ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു
Congress worker's body found stuffed in suitcase
ഹിമാനി നർവാൾ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിൽ ഫയൽ
Updated on
1 min read

ചണ്ഡിഗഡ്: ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍. റോഹ്തക് ജില്ലയില്‍ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപം ഹൈവേയോട് ചേര്‍ന്നാണ് സ്യൂട്ട്‌കേസ് കണ്ടെത്തിയത്. റോഹ്തക്കിലെ വിജയ് നഗര്‍ സ്വദേശിനിയായ 22 കാരി ഹിമാനി നര്‍വാള്‍ ആണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഹരിയാനയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സംഭവം. വലിയ നീല സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസ് കണ്ട് സംശയം തോന്നിയ യാത്രക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. അതേത്തുടര്‍ന്ന് പൊലീസ്, ഫോറന്‍സിക് സംഘം സ്ഥലത്തെത്തി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ദുപ്പട്ട കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല്ലപ്പെട്ട യുവതി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം പങ്കെടുത്തിരുന്നു. സംഭവത്തില്‍ കടുത്ത ഞെട്ടല്‍ രേഖപ്പെടുത്തിയ കോണ്‍ഗ്രസ്, ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com