യുവതി പറഞ്ഞ വസ്ത്രം ധരിച്ചില്ല; ആസിഡ് കുടിച്ച് മരിക്കാന്‍ പൊലീസുകാരന്റെ വെല്ലുവിളി; ഭാര്യ ഗുരുതരാവസ്ഥയില്‍

പൊലീസുകാരനായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ തുടര്‍ന്ന് ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അഹമ്മദാബാദ്‌: പൊലീസുകാരനായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ തുടര്‍ന്ന് ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.സംഭവത്തില്‍ പ്രകോപിതനായ യുവാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വീട്ടിന് പുറത്തേക്ക് വലിച്ചിഴച്ചു. ഗുരുതരാവസ്ഥയിലായ യ ുവതിയെ അയല്‍വാസികള്‍ 
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലാണ് സംഭവം.

മുപ്പതുകാരനായ പൊലീസുകാരനെതിരെയും വീട്ടുകാര്‍ക്കെതിരെയുമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ദീര്‍ഘനാളായി ചെറിയ പ്രശ്‌നങ്ങളുടെ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്കിടില്‍ പതിവായിരുന്നു. ഇവര്‍ക്ക് നാലുവയസുള്ള ഒരു കുട്ടിയും ഉണ്ട്.രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ തമ്മില്‍ വഴിക്ക് തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.

ഇത്തവണ വസ്ത്രധാരണത്തെ ചൊല്ലിഭര്‍ത്താവിന്റെ സഹോദരിയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവിന്റെ സഹോദരന്റെ കല്യാണത്തിന് ചനിയ ചോളി വസ്ത്രം ധരിക്കാന്‍ ഭര്‍തൃസഹോദരി ആവശ്യപ്പെട്ടിരുന്നു. ഇതേചൊല്ലി പിറ്റേദിവസം യുവതി ഭര്‍ത്താവുമായി വഴക്കിട്ടു. തര്‍ക്കം രൂക്ഷമായപ്പോള്‍ ആസിഡ് കുടിച്ച് ചാകാന്‍ ഭര്‍ത്താവ് വെല്ലുവിളിച്ചു. ആ വെല്ലുവിളി ഏറ്റെടുത്ത് ബാത്ത് റൂമില്‍ പോയി ബാത്ത്‌റൂം ക്ലീനര്‍ കുടിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com