പിടിഐ ചിത്രം
പിടിഐ ചിത്രം

കോവിഡ് കേസുകള്‍ കുതിക്കുന്നു; രോഗികള്‍ 11,000 കടന്നു

രാജ്യത്ത് കോവിഡ് കേസുകള്‍ 11,000 കടന്നും മുന്നേറുന്നു
Published on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ 11,000 കടന്നും മുന്നേറുന്നു. 24 മണിക്കൂറിനിടെ 11,109 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഇന്നലെയാണ് ഒരിടവേളയ്ക്ക് ശേഷം ആദ്യമായി പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കടന്നത്. ഇന്നലെ മാത്രം തൊട്ടുമുന്‍പത്തെ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

രാജ്യത്ത് ഒമൈക്രോണ്‍ ഉപവകഭേദമാണ് പടരുന്നത്. സംസ്ഥാനങ്ങളോട് ജാഗ്രത തുടരാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ കൂടുന്നിടത്ത് മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com