ഇന്നലെ 25,404 പേർക്ക് കോവിഡ്, മൂന്നിൽ രണ്ടും കേരളത്തിൽ; വാക്സിനേഷൻ 75 കോടി കടന്നു

ഇന്നലെ  339 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. ഇന്നലെ 25,404 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മൂന്നിൽ രണ്ടും കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 15,058 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,32,89,579 ആയി ഉയർന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്നലെ  339 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ  4,43,213 ആയി ഉയർന്നു. നിലവിൽ 3,62,207 പേരാണ് ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിനിടെ 37,127 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,24,84,159 ആയി ഉയർന്നു. നിലവിൽ 75,22,38,324 പേർക്കാണ് കോവിഡ് വാക്സിൻ നൽകി. ഇന്നലെ മാത്രം 78,66,950 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com