'പശുവിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കില്ല'- കേന്ദ്ര മന്ത്രി പാർലമെന്റിൽ

1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ‍്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവികളാണ് ഇവ രണ്ടുമെന്നു മന്ത്രി വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂ‍ഡൽഹി: പശുവിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നു കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെ‍ഡ്ഡി. ബിജെപി എംപി ഭ​ഗീരഥ് ചൗധരിയുടെ ചോദ്യത്തിനുള്ള മറുപടിയായി പാർലമെന്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

ഭാരതത്തിന്റേയും സനാതന സംസ്കാരത്തിന്റേയും സംരക്ഷണവും പുനരുജ്ജീവനവും പരി​ഗണിച്ച് അവിഭാജ്യ ​ഘടകമായ ​ഗോമാതാ (പശു)വിനെ ദേശീയ മൃ​ഗമായി പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു എംപിയുടെ ചോദ്യം. 

കടുവ, മയിൽ എന്നിവയാണ് ദേശീയ മൃ​ഗവും പക്ഷിയും. ഇവ രണ്ടിനേയുമാണ് സർക്കാർ വി‍ജ്ഞാപനം ചെയ്തിട്ടുള്ളത്. 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ‍്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവികളാണ് ഇവ രണ്ടുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cow shelter
Glacial Lake Outburst In Bhutan
Linga prasad, Sandeep Rathore
sc on bank responsibility digital fraud
X

FOLLOW US

ON GOOGLE DISCOVER