ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തിനിടെയാണ് പൊള്ളലേറ്റത്
Kalyanasundaram
Kalyanasundaram
Updated on
1 min read

ചെന്നൈ: വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തിനിടെ പൊള്ളലേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്.

Kalyanasundaram
മൂടല്‍ മഞ്ഞ് മൂലമുള്ള കാഴ്ചക്കുറവ് അപകട കാരണം ?; എടിസി നിയന്ത്രണം ഏറ്റെടുത്ത് വ്യോമസേന

നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയാണ് കല്യാണ സുന്ദരത്തിന് പൊള്ളലേറ്റത്. കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം.

Kalyanasundaram
സൈനികന്റെ മകള്‍, 1500 മണിക്കൂര്‍ വിമാനം പറത്തി പരിചയം; അജിത് പവാറിന്റെ പൈലറ്റായിരുന്ന ശാംഭവി പഥക്

ട്രംപിന്റെ കോലത്തിലേക്ക് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിനിടെ തീ കല്യാണസുന്ദരത്തിന്റെ ദേഹത്തേക്ക് പടരുകയായിരുന്നു. പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Summary

A CPM activist who was burned during a protest against the US arrest of the Venezuelan president, has died.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com