ബിജെപി ദേശീയ അധ്യക്ഷന് ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം

സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) വിഐപി സുരക്ഷാ വിഭാഗത്തിനാണ് ചുമതല
Centre provides CRPF security cover to BJP president-elect Nitin Nabin .
Nitin Nabin
Updated on
1 min read

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന നിതിന്‍ നബിന് ഇസെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്രം. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) വിഐപി സുരക്ഷാ വിഭാഗത്തിനാണ് ചുമതല.

അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പു തന്നെ അദ്ദേഹത്തിന്റെ സുരക്ഷയുടെ സുരക്ഷ ചുമതല സിആര്‍പിഎഫ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. അധ്യക്ഷന്റെ രാജ്യത്തിനകത്തുള്ള യാത്രകളില്‍ ആയുധധാരികളായ സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഒപ്പമുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.

Centre provides CRPF security cover to BJP president-elect Nitin Nabin .
ചുംബിച്ചത് സഹപ്രവര്‍ത്തകയെ? വിരമിക്കാന്‍ 4 മാസം ബാക്കി, കര്‍ണാടക ഡിജിപിക്ക് സസ്പെന്‍ഷന്‍

ബിജെപി അധ്യക്ഷനായിരിക്കെ ജെ പി നഡ്ഡയ്ക്കും സമാനമായ സുരക്ഷാ ലഭിച്ചിരുന്നു. സിആര്‍പിഎഫ് വിഐപി സുരക്ഷാ വിഭാഗത്തിന് തന്നെ ആയിരുന്നു ചുമതല. കേന്ദ്ര സംരക്ഷണ പട്ടികയ്ക്ക് കീഴിലുള്ള വിഐപി സുരക്ഷാ പരിരക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ഇസഡ്-പ്ലസ് (എഎസ്എല്‍) മുതല്‍ ഇസഡ്-പ്ലസ്, ഇസഡ്, വൈ, വൈ-പ്ലസ്, എക്‌സ് വിഭാഗങ്ങള്‍ വരെ ഉള്‍പ്പെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗാന്ധി കുടുംബം, മറ്റ് നിരവധി രാഷ്ട്രീയക്കാര്‍, ഉന്നത വ്യക്തികള്‍ എന്നിവരെ സിആര്‍പിഎഫ് സംരക്ഷിക്കുന്നു.

ബിഹാറില്‍ അഞ്ച് തവണ എംഎല്‍എയായ നിതിന്‍ നബിനെ ഇക്കഴിഞ്ഞ ഡിസംബര്‍ 15 നാണ് ബിജെപിയുടെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്. ദേശീയ അധ്യക്ഷനായി എതിരില്ലാതെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ബിഹാറിലെ നിതീഷ്‌കുമാര്‍ മന്ത്രിസഭയില്‍ റോഡ് നിര്‍മാണം, നഗരവികസനം, ഭവന നിര്‍മാണം, നിയമ - നീതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരിക്കെയാണ് നിതിന്‍ നബിന് പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല ലഭിക്കുന്നത്

Centre provides CRPF security cover to BJP president-elect Nitin Nabin .
'നയപ്രഖ്യാപനത്തില്‍ നിറയെ പിഴവ്', വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍
Summary

Centre provides CRPF security cover to BJP president-elect Nitin Nabin

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com