ട്രെയിനിലെ കൂട്ടബലാത്സംഗം: അതിജീവിതയ്ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി

കമ്പാര്‍ട്ടുമെന്റിനുള്ളിലെ സുരക്ഷ പൂര്‍ണമായും റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്ന് കോടതി
delhi high court
Delhi High Court File
Updated on
1 min read

ന്യൂഡല്‍ഹി: 2012ല്‍ ട്രെയിനിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ഇന്ത്യന്‍ റെയില്‍വേക്കെന്ന് ഡല്‍ഹി ഹൈക്കോടതി. കുറ്റം ചെയ്തത് സ്വകാര്യ വ്യക്തിയാണെങ്കിലും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് റെയില്‍വേയാണെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. അതിജീവിതയ്ക്ക് മൂന്നുലക്ഷം രൂപ നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം ശരിവെച്ചുകൊണ്ടുള്ളതാണ് ഹൈക്കോടതി വിധി.

മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ ചോദ്യംചെയ്തുകൊണ്ട് റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ട്രെയിന്‍ ടിക്കറ്റെടുത്ത് നിയമാനുസൃതമായാണ് യുവതി യാത്ര ചെയ്തത്. ട്രെയിന്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ കമ്പാര്‍ട്ടുമെന്റിനുള്ളിലെ സുരക്ഷ പൂര്‍ണമായും റെയില്‍വേയുടെ ഉത്തരവാദിത്തമാണ്. റെയില്‍വേ നിയമപ്രകാരം കൂട്ടബലാത്സംഗം എന്നത് ഗുരുതര അതിക്രമമാണ്. അതിനാല്‍ത്തന്നെ റെയില്‍വേ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവാദിയാണെന്നും മന്ത്രാലയത്തിന്റെ ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് അമിത് ബന്‍സാല്‍ വ്യക്തമാക്കി.

റെയില്‍വേ ജീവനക്കാരന്‍ അല്ലാത്ത ഒരാള്‍ കുറ്റം ചെയ്തു എന്നതുകൊണ്ട് റെയില്‍വേയുടെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ല. മുഷ്യാവകാശ കമ്മീഷന്റേത് കേവലം അഭിപ്രായമല്ല, റെയില്‍വേക്കുള്ള നിര്‍ദേശമാണ്. അതിക്രമം നേരിട്ടയാള്‍ മനുഷ്യാവകാശ ലംഘനത്തിന് ഇരയായി. അതിന് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്. അതിന്റെ ബാധ്യത പൂര്‍ണമായും റെയില്‍വേക്കാണെന്നും കോടതി വ്യക്തമാക്കി.

delhi high court
'ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നൽകേണ്ട'; പൈലറ്റ് പദ്ധതി തയ്യാറാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
delhi high court
ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ ഇന്ത്യ വിമാനം; പരിഭ്രാന്തരായി യാത്രക്കാര്‍, 12 പേര്‍ക്ക് പരിക്ക്
delhi high court
പ്രതിപക്ഷ ഐക്യത്തിനായി സമയം പാഴാക്കാനില്ല; ചരിത്ര വിജയത്തിന് പിന്നാലെ പ്രശാന്ത് കിഷോര്‍
Summary

Delhi High Court holds Railways liable to compensate survivor in 2012 train gang rape

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Priyamvada
Kerala High Court
Delhi HC
Sonam Wangchuk
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com