'കുറ്റകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല'; ന്യൂസ് ക്ലിക്കിനും സ്ഥാപകനും എതിരായ ഇഡി കേസ് റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി

സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിനെതിരേയുള്ള അധികാര ദുര്‍വിനിയോഗമെന്ന് ഡല്‍ഹി ഹൈക്കോടതി
Prabir Purkayastha
Prabir Purkayastha ഫയല്‍
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചു എന്നാരോപിച്ച് വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകനായ പ്രബീര്‍ പുരകായസ്തക്കും എതിരെയുള്ള ഇഡിയുടെ കേസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എഫ്‌ഐആറും ഇഡി.യുടെ ഇസിഐആറുമാണ് കോടതി റദ്ദാക്കിയത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നീനാ ബന്‍സാല്‍ കൃഷ്ണയുടേയാണ് ഉത്തരവ്.

Prabir Purkayastha
ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം

ഏകദേശം ഒന്നരവര്‍ഷമായി ഇഡി അന്വേഷണങ്ങള്‍ നടത്തുകയാണ്. എന്നാല്‍, ഇതുവരെ കുറ്റകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എഫ്‌ഐആറുകളിലെ ആരോപണങ്ങള്‍ ശരിയാണെന്ന് അംഗീകരിച്ചാല്‍ പോലും അതില്‍ ചേര്‍ത്തിട്ടുള്ള ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലായിരുന്നു എന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിനെതിരേയുള്ള അധികാര ദുര്‍വിനിയോഗമാണിതെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

നിയമപ്രകാരമാണ് ന്യൂസ്‌ക്ലിക്ക് വിദേശത്തുനിന്ന് സംഭാവന സ്വീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചൈനയില്‍നിന്ന് പണം സ്വീകരിച്ച് അവര്‍ക്ക് അനുകൂലമായ പ്രചാരണം നടത്തി എന്നാരോപിച്ചാണ് കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പു പ്രകാരം ന്യൂസ് ക്ലിക്കിനും പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെ ഇഡി കേസെടുത്തത്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ് ഇഡിയും പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ആരോപിച്ചത്.

Prabir Purkayastha
'ജനങ്ങള്‍ ഈശ്വരന്റെ പ്രതിരൂപം; ദീര്‍ഘകാലം സേവിക്കാനായത് ദൈവകൃപ; എന്റെ ഭാഗ്യം'

2023 ഒക്ടോബറില്‍ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിരന്തര വിമര്‍ശകനായ പ്രബീര്‍ പുരകായസ്തയെ യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ 2024 മേയില്‍ സുപ്രീംകോടതി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച് പ്രബീര്‍ പുരകായസ്തയെ മോചിപ്പിച്ചു.

Summary

Delhi High Court quashes ED case against NewsClick and its founder Prabir Purkayastha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com