

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചത് ദൈവകൃപയായി കരുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്നും ആപ്തവാക്യം ജനസേവനം മാത്രമാണെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എന്‍ഡിഎ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ എന്നെങ്കിലും ഈ നാഴികക്കല്ല് കൈവരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മോദി പറഞ്ഞു. ഈ നിമിഷം അവിസ്മരണീയമാക്കിയതിന് സഖ്യകക്ഷി നേതാക്കള്‍ക്ക് മോദി നന്ദി അറിയിച്ചു. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടായിരുന്നു തന്റെ രാഷ്ട്രീയയാത്ര. മുന്നോട്ട്, മുന്നോട്ട് എന്ന മന്ത്രം ഉരുവിട്ടാണാണ് ഇവിടെ വരെ എത്തിയത്. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കണക്കാക്കുന്നുവെന്നും മോദി പറഞ്ഞു.
'ഇത്രയും കാലം ഭാരതമാതാവിനെ സേവിക്കാന്‍ കഴിയുക, അതിനുള്ള ഭാഗ്യം ലഭിക്കുക എന്നത് ഈശ്വരന്റെ സവിശേഷമായ അനുഗ്രഹത്താല്‍ മാത്രം സാധ്യമാകുന്ന ഒന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളാണ് ഈശ്വരന്റെ സാക്ഷാത്കാരം. അതുകൊണ്ടാണ് ഈ സേവനത്തെ ഞാന്‍ ദൈവകൃപയായി കണ്ടിട്ടുള്ളത്. ഈ യാത്ര ഒരിക്കലും ഏകാംഗയാത്രയായിരുന്നു ഇതൊരു കൂട്ടായ 'യജ്ഞം' ആണെന്നും മോദി പറഞ്ഞു.
പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്. 2014 മേയ് 26 നാണ് മോദി പ്രധാനമന്ത്രിയായത്. പിന്നീട് 2019 മേയ് 30നും 2024 ജൂണ്‍ 9നും സത്യപ്രതിജ്ഞ ചെയ്തു. 1947 ഓഗസ്റ്റ് 15നാണ് ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായത്. എന്നാല്‍ ആദ്യ പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നെഹ്റു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1952 മേയ് 13നാണ്. അന്നു മുതല്‍ 1964 മേയ് 27ന് അന്തരിക്കുന്നതുവരെ തുടര്‍ച്ചയായി 4397 ദിവസം അദ്ദേഹം പ്രധാനമന്ത്രിപദം വഹിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates