'മോദിയുടെ ശത്രു'; ശത്രുഘ്‌നന്‍ സിന്‍ഹ, യൂസഫ് പഠാന്‍ ... 19 എംപി മാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക്; റിപ്പോര്‍ട്ട്

കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തില്‍ വിമതര്‍ പ്രത്യേക പാര്‍ലമെന്ററി ബ്ലോക്ക് രൂപീകരിക്കുകയും എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായി വൃത്തങ്ങള്‍ വ്യക്തമാക്കി
Yusuf Pathan, Shatrughan Sinha On List Of 19 Trinamool Rebel MPs
യൂസഫ് പഠാന്‍- ശത്രുഘ്‌നന്‍ സിന്‍ഹ,
Author:
Updated on
1 min read

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 19 ലോക്‌സഭാ എംപിമാര്‍ ബിജെപി നേതൃത്വം നല്‍കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സുമായി സഖ്യമുണ്ടാക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. യൂസഫ് പഠാന്‍, ശത്രുഘ്‌നന്‍ സിന്‍ഹ, കകോലി ഘോഷ് ദസ്തിദാര്‍, സയോണി ഘോഷ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ബിജെപി എംപിയായിരിക്കെ മോദിയുടെ വലിയ വിമര്‍ശകനായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹ. പിന്നീട് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ വൈകാതെ തൃണമുല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

Yusuf Pathan, Shatrughan Sinha On List Of 19 Trinamool Rebel MPs
'മമത ബാനര്‍ജി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി'; വിശ്വസ്തയും ദീദീയെ കൈയൊഴിഞ്ഞു

ജഗദീഷ് ചന്ദ്ര ബസൂനിയ (കൂച്ച് ബീഹാര്‍), ഖലീലുര്‍ റഹ്മാന്‍ (ജംഗിപൂര്‍), അബു താഹിര്‍ ഖാന്‍ (മുര്‍ഷിദാബാദ്), പാര്‍ത്ഥ ഭൗമിക് (ബാരക്പൂര്‍), ബാപി ഹല്‍ദാര്‍ (മഥുരാപൂര്‍), മാലാ റോയ് (കൊല്‍ക്കത്ത സൗത്ത്), മിതാലി ബാഗ് (ആരംഭാഗ്), ദീപക് അധികാരി (ഘട്ടാല്‍), കലിപദ സോറന്‍ (ഝാര്‍ഗ്രാം), ജൂണ്‍ മാലിയ (മേദിനിപൂര്‍), അരൂപ് ചക്രവര്‍ത്തി (ബാങ്കുറ), ഡോ ശര്‍മ്മിള സര്‍ക്കാര്‍ (ബര്‍ധമാന്‍ ഈസ്റ്റ്), അസിത് കുമാര്‍ മാല്‍ (ബോല്‍പൂര്‍), ശതാബ്ദി റോയ് (ബീര്‍ഭൂം), രചന ബാനര്‍ജി (ഹൂഗ്ലി) എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്ന എം പിമാര്‍.

Yusuf Pathan, Shatrughan Sinha On List Of 19 Trinamool Rebel MPs
തൃണമൂല്‍ വിമത എംപിമാര്‍ക്ക് അയോഗ്യത ഭീഷണി; മൂന്നില്‍ രണ്ടുപേര്‍ ഒറ്റക്കെട്ടായാലും രക്ഷയില്ല

കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തില്‍ വിമതര്‍ പ്രത്യേക പാര്‍ലമെന്ററി ബ്ലോക്ക് രൂപീകരിക്കുകയും എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായി വൃത്തങ്ങള്‍ വ്യക്തമാക്കി. ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ ആഭ്യന്തര മന്ത്രാലയം സുരക്ഷ അനുവദിച്ച ആദ്യത്തെ തൃണമൂല്‍ എംപിയാണ് കകോലി ഘോഷ് ദസ്തിദാര്‍. ഇത് തൃണമൂല്‍ എംപിക്ക് ബിജെപിയുമായുള്ള രാഷ്ട്രീയ സമവാക്യങ്ങളിലുണ്ടായ മാറ്റമാണ് വ്യക്തമാക്കുന്നത്.

ബംഗാളിലെ ക്രമസമാധാന തകര്‍ച്ച, ദുര്‍ഭരണം, തൊഴിലില്ലായ്മ എന്നിവയില്‍ പ്രതിഷേധിച്ചാണ് തൃണമൂല്‍ വിടുന്നതെന്നാണ് വിമത വിഭാഗത്തിന്റെ വിശദീകരണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബംഗാളിലെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും മമതക്കൊപ്പം 40 വര്‍ഷത്തോളം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ അധികാരത്തില്‍ ഇല്ലാത്തതുകൊണ്ടല്ല പാര്‍ട്ടി വിടുന്നതെന്നും കാകോലി ഘോഷ് ദസ്തിദാര്‍ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sagarika Ghose
Mamata Saurav
 BJP MP Saumitra Khan
Mamata Banerjee
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com