

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ യുവതി ബിക്കിനി ധരിച്ച് യാത്ര ചെയ്തത് വിവാദമായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. വസ്ത്രധാരണത്തില്‍ സാമൂഹിക മര്യാദ പാലിക്കാന്‍ യാത്രക്കാരോട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു. മറ്റു യാത്രക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രം ധരിക്കരുതെന്നും ഡിഎംആര്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞദിവസമാണ് ബിക്കിനി വേഷത്തില്‍ ഡല്‍ഹി മെട്രോ ട്രെയിനില്‍ യുവതി യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. മടിയില്‍ ബാഗുമായി യുവതി ട്രെയിനില്‍ ഇരിക്കുന്നതാണ് വിഡിയോയുടെ തുടക്കത്തില്‍. അല്‍പ്പസമയത്തിനുശേഷം ഇവര്‍ എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇത് 'ഉര്‍ഫി ജാവേദ് അല്ല' എന്ന തലക്കെട്ടോടെയാണ് കൗണ്‍സില്‍ ഓഫ് മെന്‍ അഫേഴ്സ് വിഡിയോ ട്വീറ്റ് ചെയ്തത്. വേറിട്ട വസ്ത്രധാരണ രീതികൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിച്ച നടിയാണ് ഉര്‍ഫി ജാവേദ്. ഇതിന്റെ പേരില്‍ പലപ്പോഴും ഇവര്‍ വ്യാപക വിമര്‍ശനവും നേരിടാറുണ്ട്. ഈ സാഹചര്യത്തിലാണ് മെട്രോയിലെ യാത്രക്കരിയെ ഉര്‍ഫിയോടു താരതമ്യപ്പെടുത്തി കൊണ്ടുള്ള വിമര്‍ശനം.
പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കരുതെന്ന് ഉള്‍പ്പെടെയുള്ള ഉപദേശങ്ങളാണ് പലരും പങ്കുവച്ചത്. 'ഡല്‍ഹി മെട്രോ പെണ്‍കുട്ടി' എന്ന പേരിലാണ് വിഡിയോ വൈറലായത്. എന്നാല്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നും വിഡിയോ പകര്‍ത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സഹയാത്രികനാണ് വിഡിയോ പകര്‍ത്തിയതെന്നാണ് കരുതുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates