നീറ്റ് പുനഃപരീക്ഷ സുഗമമായും സുരക്ഷിതമായും നടത്തണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ധര്‍മേന്ദ്ര പ്രധാന്‍

പരീക്ഷാര്‍ഥികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Dharmendra Pradhan
കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജിപുനഃപരീക്ഷ സുഗമമായും സുതാര്യമായും നടത്തുന്നതിന് എല്ലാ മുഖ്യമന്ത്രിമാരുടെയും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുടെയും അഡ്മിനിസ്‌ട്രേറ്റര്‍മാരുടെയും സഹകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കത്തയച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാര്‍ഥികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Dharmendra Pradhan
സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ പരാതികള്‍ പരിഹരിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

അതേസമയം, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് എതിരായ ഹര്‍ജിയില്‍ എന്‍ടിഎക്കെതിരെ സുപ്രീംകോടതി ഇന്ന് രംഗത്തെത്തി. വീഴ്ചയില്‍ നിന്ന് എന്‍ടിഎ പാഠം പഠിച്ചില്ല എന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ചോദ്യപേപ്പര്‍ ചോര്‍ച്ച ഏറെ ദുഃഖകരം എന്നും ജസ്റ്റിസ് നരസിംഹയുടെ ബഞ്ച് പറഞ്ഞു.

Dharmendra Pradhan
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് കൂട്ടി; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30% വര്‍ധന

കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി. എന്‍ടിഎയോടും ഉന്നത അധികാര സമിതി ചെയര്‍മാന്‍ കെ രാധാകൃഷ്ണനോടും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മൂന്നുദിവസത്തിനുള്ളില്‍ മറുപടി സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. നിലവിലെ എന്‍ടിഎയെ പിരിച്ചുവിടണമെന്നും പരീക്ഷയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടും ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷനുമാണ് കോടതിയെ സമീപിച്ചത്.

Summary

Dharmendra Pradhanwrites to states, calls for smooth and secure conduct of NEET re-examination

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com