സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് കൂട്ടി; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30% വര്‍ധന

ഏഴ് ജില്ലകളില്‍ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 30 ശതമാനം സീറ്റും രണ്ട് ജില്ലകളില്‍ ഇരുപത് ശതമാനം സീറ്റുമാണ് വര്‍ധിപ്പിച്ചത്.
Plus One Seats Increased in the State; 30% Increase in Government Schools
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് കൂട്ടിപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ 2026–-27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തോട്‌ അനുബന്ധിച്ച്‌ താൽക്കാലിക ബാച്ചുകൾ തുടരുന്നതിനും മാർജിനൽ സീറ്റ് വർധനവിനും അനുവാദം നൽകി ഉത്തരവ്. മാർജിനൽ സീറ്റ്‌ വർധനവിലൂടെ 62,540 ഉം താൽക്കാലിക ബാച്ചുകളിലായി 15,650 സീറ്റുകളും പ്ലസ്‌ വൺ പ്രവേശനത്തിന്‌ അടിസ്ഥാന സീറ്റുകൾക്ക്‌ പുറമേ ലഭിക്കും. ആദ്യ അലോട്ട്‌മെന്റിൽ തന്നെ ഇ‍ൗ സീറ്റുകളിലേക്ക്‌ പ്രവേശനം നടക്കും.

Plus One Seats Increased in the State; 30% Increase in Government Schools
സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ പരാതികള്‍ പരിഹരിക്കണം; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

2021, 2023, 2024 വർഷങ്ങളിലായി അനുവദിച്ച 314 താൽക്കാലിക ബാച്ചുകളിൽ 313 ബാച്ചുകളാണ്‌ തുടരുക. 202 ബാച്ചുകളിലായി 10,100 സീറ്റും മലപ്പുറത്താണ്‌. കൊല്ലം – 50, തൃശൂർ 200, പാലക്കാട്‌ 850, കോഴിക്കോട്‌ – 1500, വയനാട്‌ –400, കണ്ണൂർ – 950, കാസർകോട്‌ – 1600 എന്നിങ്ങനെയാണ്‌ മറ്റുജില്ലകളിലെ താൽക്കാലിക സീറ്റുകൾ.

Plus One Seats Increased in the State; 30% Increase in Government Schools
ഗുരുവായൂര്‍ സന്ദര്‍ശനം: മുഖ്യമന്ത്രി ആചാരലംഘനം നടത്തി; ദേവസ്വം ഹൈക്കോടതിയെ സമീപിക്കണം; ഹിന്ദു ഐക്യവേദി

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനവും എയ്‌ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവ് അനുവദിച്ചു. ആവശ്യപ്പെടുന്ന എയ്‌ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർധനവ് അനുവദിക്കും.

കൊല്ലം, തൃശ്ശൂർ ജില്ലകളിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ എന്നിവ ഒഴികെയുള്ള താലൂക്കുകളിലും എല്ലാ സർക്കാർ, എയ്‌ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവും അനുവദിച്ചു. പ്ലസ്‌ വൺ പ്രവേശനത്തിനുള്ള അടിസ്ഥാന സീറ്റുകൾ 3,60,994 ആണ്‌.

Summary

Plus One Seats Increased in the State; 30% Increase in Government Schools

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com