ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ പോസ്റ്ററുമായി ഡിഎംകെ. ആര്‍എസ്എസ് വേഷം ധരിച്ച് ദേഹത്താകെ രക്തം പുരണ്ട കൈപ്പത്തി അടയാളങ്ങളുള്ള പ്രതീകാത്മക ചിത്രമാണ് ഡിഎംകെ ഐ ടി സെല്‍ പുറത്ത് വിട്ടിരിക്കുന്നത്. കരൂര്‍ ദുരന്തം നടന്ന ഇത്രയും ദിവസത്തിന് ശേഷവും വിജയ് കരൂര്‍ സന്ദര്‍ശനം നടത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
ദുരന്തം നടന്നിട്ട് 20 ദിവസം പിന്നിട്ടുവെന്നും ജനക്കൂട്ടത്തെ വിളിച്ച് കൂട്ടി പബ്ലിസിറ്റി ഉണ്ടാക്കുന്നതിനായി ഒരു പാര്‍ട്ടി നടത്തിയ സ്വാര്‍ത്ഥ ശ്രമങ്ങളാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും ഇതിനോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഉത്തരവാദിത്തബോധമില്ലാത്തതും അനാസ്ഥയോടെ പ്രവര്‍ത്തിച്ചതുമാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചത്. വിജയ്യെ കാണാനെത്തിയ നിരപരാധികളായ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും അവരുടെ കുടുംബങ്ങളെ നേരിട്ട് കാണാനോ, അനുശോചനം രേഖപ്പെടുത്താനോ അവര്‍ക്ക് ആശ്വാസ ധനം നല്‍കാനോ അയാള്‍ തയാറായിട്ടില്ല. ഈ വഞ്ചനാപരമായ മൗനം, ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അവഹേളിക്കുന്ന പ്രവൃത്തിയാണ്. ഇനിയും സമയം കിട്ടിയില്ലേ എന്നും തിരക്കഥ തയാറായില്ല എന്നും കുറിപ്പില്‍ ചോദിക്കുന്നു.
ഈ പാര്‍ട്ടിയുടെ നിഘണ്ടുവില്‍ മനുഷ്യത്വത്തിന് തന്നെ ഇടമില്ലേ എന്നും കുറിപ്പില്‍ ചോദിക്കുന്നു. അനുമതി ലഭിച്ചില്ല എന്ന പഴയ മറുപടി തന്നെ വീണ്ടും പറയും എന്നും കുറിപ്പിലുണ്ട്. കഴിഞ്ഞ ദിവസം വിജയ് കരൂര്‍ സന്ദര്‍ശിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും സിബിഐ അന്വേഷണം ആരംഭിച്ച വേളയില്‍ അത് മാറ്റിവയ്ക്കുകയായിരുന്നു. ദുരന്തം നടന്ന് ഇത്രയധികം നാളായിട്ടും വിജയ് സ്ഥലത്തെത്തി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ ഒന്ന് സന്ദര്‍ശിക്കുക പോലും ചെയ്തില്ല എന്ന പ്രതിഷേധം ശക്തമാണ്.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates