'പശുക്കളുടെ കാര്യത്തിലുള്ള ശ്രദ്ധ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിലുണ്ടോ?'; പതിമൂന്നിന് മുന്‍പ് മറുപടി നല്‍കണം: കലക്ടറോട് ഹൈക്കോടതി

പശുക്കളുടെ കാര്യത്തിലുള്ള ശ്രദ്ധയും  കരുതലും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ കാണിക്കുന്നുണ്ടോയെന്ന് ഗുജറാത്ത് ഹൈക്കോടതി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


അഹമ്മദാബാദ്: പശുക്കളുടെ കാര്യത്തിലുള്ള ശ്രദ്ധയും  കരുതലും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ കാണിക്കുന്നുണ്ടോയെന്ന് ഗുജറാത്ത് ഹൈക്കോടതി. ഗീര്‍ സോമനാഥ് ജില്ലാ കലക്ടറോടാണ് കോടതി ചോദ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ഈ മാസം 13നകം വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി വ്യക്കമാക്കി. ജസ്റ്റിസ് പരേഷ് ഉപാധ്യായയുടെതാണ് നിര്‍ദേശം. 

വളര്‍ത്തുമൃഗപീഡന നിയമ പ്രകാരം രണ്ടാം തവണ അറസ്റ്റിലായ അസ്പക് പഞ്ചയെന്ന ആളുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. വെള്ളം കുടിക്കാന്‍ പറ്റാത്ത വിധത്തില്‍ പശുക്കളെ കെട്ടിയിട്ടുവെന്നായിരുന്നു ഇയാള്‍ക്കെതിരായ ആരോപണം. രണ്ട്  പൊലീസ് കേസുകള്‍ക്ക്  പിന്നാലെ പഞ്ചയ്‌ക്കെതിരെ  കലക്ടര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തുകയും 'ക്രൂരനായ മനുഷ്യന്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ തടവിലാക്കപ്പെട്ട പഞ്ച കോടതിയെ സമീപിക്കുകയായിരുന്നു. പശുക്കള്‍ പീഡനം നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് തന്നെയാണ്. എന്നാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ ഇതുപോലുള്ള ശ്രദ്ധ ജില്ലാ ഭരണകൂടത്തിനുണ്ടോയെന്നായിരുന്നു കോടതിയുടെ ചോദ്യം. 

പഞ്ചയ്ക്ക് മേല്‍ ചുമത്തിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തന നിയമം റദ്ദാക്കിയ കോടതി, ഈ നിയമം ചുമത്താന്‍ ആധാരമായ കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. പഞ്ചയെ ഉടന്‍ ജയില്‍ മോചിതനാക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഗോക്കള്‍ക്ക് ലഭിക്കുന്ന അതേ പരിരക്ഷ ജനങ്ങള്‍ക്കും ലഭിക്കുന്നുണ്ടോയെന്ന് രേഖാമൂലം അറിയിക്കാനും കളക്ടരോട് കോടതി നിര്‍ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com