എന്റെ വെള്ളം കുടിച്ചിട്ട് എനിക്കെതിരെ വോട്ട് ചെയ്തു, വിരവന്നു വയറു പൊട്ടും: ബിജെപി മുന്‍ എംഎല്‍എ

2012ലെയും 2017ലെയും തെരഞ്ഞെടുപ്പുകളില്‍ ലക്സര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സഞ്ജയ് ഗുപ്ത, 2022ല്‍ പരാജയപ്പെട്ടിരുന്നു
sanjay gupta
സഞ്ജയ് ഗുപ്ത
Updated on: 
1 min read

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ലക്സര്‍ മണ്ഡലത്തിലെ ബിജെപി മുന്‍ എംഎല്‍എ സഞ്ജയ് ഗുപ്ത വോട്ടര്‍മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. താന്‍ നല്‍കിയ കുടിവെള്ളം കുടിച്ചിട്ടും തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വയറ്റില്‍ വിരകള്‍ വരികയും വയര്‍ പൊട്ടുകയും ചെയ്യുമെന്നായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം.

ലക്സറില്‍ തന്റെ ജന്മദിനാഘോഷ പരിപാടിയില്‍ വെച്ചായിരുന്നു സഞ്ജയ് ഗുപ്തയുടെ പ്രസ്താവന. തന്റെ ഔദ്യോഗിക കാലയളവില്‍ നടപ്പിലാക്കിയ കുടിവെള്ള പദ്ധതികളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വോട്ടര്‍മാര്‍ക്ക് നേരെ ഭീഷണി മുഴക്കിയത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വരാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വൃത്തങ്ങളില്‍ ഈ പരാമര്‍ശം വലിയ വിവാദമായിക്കഴിഞ്ഞു.

2012 മുതല്‍ 2022 വരെയുള്ള തന്റെ കാലയളവില്‍ റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുന്നതിനിടെയാണ് സഞ്ജയ് ഗുപ്ത വിവാദ പരാമര്‍ശം നടത്തിയത്. 2012ലെയും 2017ലെയും തെരഞ്ഞെടുപ്പുകളില്‍ ലക്സര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സഞ്ജയ് ഗുപ്ത, 2022ല്‍ പരാജയപ്പെട്ടിരുന്നു.

sanjay gupta
ജന്തര്‍ മന്തറില്‍ സംവരണ വിരുദ്ധ പ്രതിഷേധം; നിരവധി പേര്‍ കസ്റ്റഡിയില്‍
sanjay gupta
രാഹുല്‍ ഗാന്ധിയുടെ ആറ് മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരം; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പൊലീസ് ഇന്ന് മൊഴിയെടുക്കും
sanjay gupta
സിവില്‍ ജഡ്ജി നിയമനം: അഭിഭാഷക പ്രാക്ടീസ് മൂന്ന് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി കുറച്ച് സുപ്രീംകോടതി
Summary

‘Drink my water, don’t vote for me and you’ll get worms’: Ex-BJP MLA warns voters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com