ബിസിനസില്‍ വരുമാനം കുറഞ്ഞു, ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണം കവര്‍ന്നു; ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍

പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്‌സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവര്‍ന്നത്.
DYSP SON arrested in Coimbatore for robbing a woman
ധനുഷ്
Updated on
1 min read

കോയമ്പത്തൂര്‍: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയില്‍ നിന്ന് ആഭരണവും പണവും കവര്‍ന്ന കേസില്‍ ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍. ഡിണ്ടിഗല്‍ ഡിവൈഎസ്പിയും പാപ്പനായക്കം പാളയം സ്വദേശിയുമായ തങ്കപാണ്ടിയുടെ മകന്‍ ധനുഷ് (27) ആണ് റെയ്‌സ് കോഴ്‌സ് പൊലീസിന്റെ പിടിയിലായത്.

കോയമ്പത്തൂര്‍ ഈച്ചനാരിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയായിരുന്ന ധനുഷ്. ബിസിനസില്‍നിന്ന് വരുമാനം കുറഞ്ഞതിനെത്തുടര്‍ന്നാണു ഡേറ്റിങ് ആപ്പ് വഴി വിവാഹിതരായ യുവതികളെ പരിചയപ്പെട്ട് തട്ടിപ്പ് തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

പൊള്ളാച്ചി ജ്യോതിനഗര്‍ സ്വദേശിയും റെയ്‌സ് കോഴ്‌സിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ 25 വയസ്സുകാരിയുടെ ആഭരണങ്ങളാണു കവര്‍ന്നത്. ഈ മാസം രണ്ടിന് യുവതിയെ വിളിച്ചുവരുത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. ഡേറ്റിങ് ആപ്പില്‍ തരുണ്‍ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ സുഹൃത്തിനൊപ്പം യുവതിയെ ഭീഷണിപ്പെടുത്തി 3 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. മൊബൈല്‍ വഴി 90,000 രൂപയും ട്രാന്‍സ്ഫര്‍ ചെയ്യിച്ച ശേഷം യുവതിയെ താമസിക്കുന്ന രാമനാഥപുരത്തെ ഹോസ്റ്റലിനു മുന്നില്‍ ഇറക്കിവിടുകയായിരുന്നു.

DYSP SON arrested in Coimbatore for robbing a woman
ചരിത്രമെഴുതി ബിഹാര്‍; രേഖപ്പെടുത്തിയത് 1951ന് ശേഷമുള്ള ഉയര്‍ന്ന പോളിങ്; 71 ശതമാനം വനിതകള്‍ വോട്ട് ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാത്രി 11നു ശേഷം ഹോസ്റ്റലില്‍ പ്രവേശിക്കാനാവില്ലെന്നു യുവതി അറിയിച്ചതോടെ അടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തു നല്‍കി. യുവതി സഹോദരിയെ ഫോണില്‍ വിളിക്കുകയും സഹോദരിയെത്തി യുവതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു പരാതി നല്‍കുകയുമായിരുന്നു. ആപ്പിലെ പേരു വച്ചു നടത്തിയ അന്വേഷണത്തിലാണു ധനുഷിനെ കണ്ടെത്തിയത്.

DYSP SON arrested in Coimbatore for robbing a woman
'ലക്ഷ്യത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയിട്ടില്ല'; ഡല്‍ഹിയിലേത് ചാവേര്‍ സ്‌ഫോടനമല്ലെന്ന് നിഗമനം
Summary

Dhanush, son of Dindigul DYSP, arrested in Coimbatore for robbing a woman met on a dating app

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com