ഓട്ടത്തില്‍ ഓഫാക്കും, ഇ-റിക്ഷകള്‍ക്ക് ബ്ലൂടൂത്ത് കെണി; ചൈനീസ് ആപ്പുകള്‍ വിലക്കി കേന്ദ്രം

ബ്ലൂടൂത്ത് സൗകര്യമുള്ള ലിഥിയം അയോണ്‍ ബാറ്ററികളെ നിയന്ത്രിക്കുന്ന ആപ്പുകളാണിവ
Govt directs removal of BAT-BMS, Epoch-i-ion, Lossigy apps from Android, iOS over e-rickshaw disruption concerns
e-rickshaw
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഇലക്ട്രിക് റിക്ഷകള്‍ ഓട്ടത്തിനിടെ മൊബൈല്‍ ആപ്പിലൂടെ നിശ്ചലമാക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ചൈനീസ് ബാറ്ററി മാനേജ്‌മെന്റ് ആപ്പുകളെ ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. ബിഎടി-ബിഎംഎസ്, ലോസിഗി, ഇപോച്ച്-ഐ അയോണ്‍ തുടങ്ങിയ ആപ്പുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

ബ്ലൂടൂത്ത് സൗകര്യമുള്ള ലിഥിയം അയോണ്‍ ബാറ്ററികളെ നിയന്ത്രിക്കുന്ന ആപ്പുകളാണിവ. ബാറ്ററിയുടെ വോള്‍ട്ടേജ്, താപനില, ചാര്‍ജിങ്, സൈക്കിളുകള്‍, ബാറ്ററികളുടെ ആരോഗ്യം തുടങ്ങിയവ തത്സമയം നിരീക്ഷിക്കുന്നതിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നതെങ്കിലും ഇപ്പോള്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് നിഗമനം.

Govt directs removal of BAT-BMS, Epoch-i-ion, Lossigy apps from Android, iOS over e-rickshaw disruption concerns
സോക്‌സിലും വസ്ത്രത്തിനുള്ളിലും പണം! അയോധ്യയില്‍ നടന്ന കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി

ആപ്പിലൂടെ ബാറ്ററി ഓണ്‍, ഓഫ് ചെയ്യാനുള്ള സൗകര്യമാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. സമീപത്തുകൂടി പോകുന്ന റിക്ഷയുടെ ബാറ്ററിയുമായി ബ്ലൂടുത്ത് ബന്ധിപ്പിച്ച ശേഷമാണ് ഓഫ് ചെയ്യുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ തടസ്സപ്പെടുത്താനോ വിദൂരത്തിരുന്ന് ഓഫാക്കാനോ മറ്റേതെങ്കിലും ആപ്പുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അവയും ബ്ലോക്ക് ചെയ്യുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പല റിക്ഷകളുടെയും വില കുറഞ്ഞ ബ്ലൂടൂത്ത് ബാറ്ററി സംവിധാനങ്ങള്‍ക്ക് കൃത്യമായ പാസ്‌വേഡ് സുരക്ഷയില്ല. അതുകൊണ്ട് ആര്‍ക്കും ഡിഫോള്‍ട്ട് സംവിധാനം ഉപയോഗിച്ച് ബാറ്ററിയുമായി ബ്ലൂടൂത്ത് ബന്ധിപ്പിക്കാം. 20 മുതല്‍ 15 മീറ്റര്‍ അകലെയുള്ളവര്‍ക്കു ഇത്തരത്തില്‍ ഡ്രൈവര്‍ അറിയാതെ ബാറ്ററി ഓഫ് ചെയ്യാം. വഴി ദൂരെനിന്ന് ഇ-റിക്ഷകളെ പ്രവര്‍ത്തനരഹിതമാക്കുന്ന നിരവധി വിഡിയോകളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നത്. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഭരണകൂടം ഗതാഗതവകുപ്പിന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Govt directs removal of BAT-BMS, Epoch-i-ion, Lossigy apps from Android, iOS over e-rickshaw disruption concerns
ജയ് ശ്രീരാമിന് മറുപടിയില്ല, ആപ്പിള്‍ സിരി 'ഹിന്ദുവിരുദ്ധ ജിഹാദി'; പ്രതിഷേധവുമായി വിഎച്ച്പി
Govt directs removal of BAT-BMS, Epoch-i-ion, Lossigy apps from Android, iOS over e-rickshaw disruption concerns
"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

Summary

Govt directs removal of BAT-BMS, Epoch-i-ion, Lossigy apps from Android, iOS over e-rickshaw disruption concerns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com