ജയ് ശ്രീരാമിന് മറുപടിയില്ല, ആപ്പിള്‍ സിരി 'ഹിന്ദുവിരുദ്ധ ജിഹാദി'; പ്രതിഷേധവുമായി വിഎച്ച്പി

Pawan Pathak
പവന്‍ പഥക് X/@Nher_who
Updated on: 
1 min read

ഭോപ്പാല്‍: ആപ്പിള്‍ ഐഫോണുകളിലെ വോയ്സ് അസിസ്റ്റന്റ് ഫീച്ചറായ 'സിരി' ഹിന്ദുവിരുദ്ധത കാണിക്കുന്നുവെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. സിരിയുടെ പ്രവര്‍ത്തനം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇതിന് പിന്നില്‍ ജിഹാദി മനോഭാവമാണെന്നും വിഎച്ച്പി നേതാക്കള്‍ ആരോപിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് ഹിന്ദുത്വ സംഘടന ആപ്പിളിനെതിരെ രംഗത്തെത്തിയത്.

ഐഫോണിലെ വോയ്സ് അസിസ്റ്റന്റായ സിരിയോട് 'അസ്സലാമു അലൈക്കും' എന്ന് അഭിസംബോധന ചെയ്യുമ്പോള്‍ 'വ അലൈക്കുമുസ്സലാം' എന്ന് കൃത്യമായി മറുപടി ലഭിക്കുന്നുണ്ട്. എന്നാല്‍, 'ജയ് ശ്രീറാം' അല്ലെങ്കില്‍ ഉജ്ജയിനിലെ പ്രധാന ആരാധനാമൂര്‍ത്തിയെ അനുസ്മരിച്ചുകൊണ്ട് 'ജയ് ശ്രീ മഹാകാല്‍' എന്ന് പറയുമ്പോള്‍ സിരി പ്രതികരിക്കുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. വാര്‍ത്താസമ്മേളനത്തിനിടെ ഐഫോണ്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇവര്‍ ഇത് ലൈവായി കാണിക്കുകയും ചെയ്തു.

ഉജ്ജയിനില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ കോടിക്കണക്കിന് ഹിന്ദുക്കള്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ കമ്പനി ബോധപൂര്‍വം ഹിന്ദുവിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്നും വിഎച്ച്പി നേതാക്കള്‍ ആരോപിച്ചു. സാങ്കേതികവിദ്യയുടെ മറവില്‍ നടക്കുന്ന ഇത്തരം വിവേചനങ്ങള്‍ അനുവദിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.

Pawan Pathak
"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

'ഐഫോണ്‍ ഇന്ത്യയുടെ സംസ്‌കാരത്തിന് എതിരാണ്. ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുകയാണ്. രാജ്യത്തുടനീളം കോടിക്കണക്കിന് ഹിന്ദുക്കള്‍ ഐഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ജയ് ശ്രീറാം എന്ന് പറയാത്തത് ഞങ്ങളോടുള്ള വഞ്ചനയാണ്. ഞങ്ങളുടെ ഡേറ്റ ആപ്പിളിന്റെ കൈവശമുണ്ട്. ഒരു മതത്തിന് മാത്രം മുന്‍ഗണന നല്‍കുകയും ഹിന്ദു ദേവീദേവന്മാരെ അപമാനിക്കുകയും ചെയ്യുകയാണ്. ഇത് ഞങ്ങള്‍ക്കെതിരായ ഗൂഢാലോചനയാണ്' -ഉജ്ജയിനിലെ ഹിന്ദുത്വ പ്രവര്‍ത്തകനും ജ്യോതിഷിയുമായ പവന്‍ പഥക് മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തില്‍ മധ്യപ്രദേശ് സര്‍ക്കാരും കേന്ദ്ര ഐടി മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്നും ആപ്പിളിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. വോയ്സ് അസിസ്റ്റന്റ് ഫീച്ചറിലെ ഈ പോരായ്മ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും വിഎച്ച്പി മുന്നറിയിപ്പ് നല്‍കി. വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും വിഡിയോകളും ചര്‍ച്ചകളും പ്രചരിക്കുന്നുണ്ട്.

Pawan Pathak
കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കത്തിലേക്ക് നയിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി
Pawan Pathak
'നിന്നെപ്പോലെ ആയിരം ഭർത്താക്കന്മാരെ വെക്കും'; ഭാര്യയുടെ പരാമർശം കടുത്ത പ്രകോപനമെന്ന് മധ്യപ്രദേശ് ഹൈക്കോടതി; ഗർഭിണിയെ കൊന്ന ഭർത്താവിന്റെ ജീവപര്യന്തം 7 വർഷമായി കുറച്ചു
Pawan Pathak
സീഷെല്‍സില്‍ നിന്ന് തിരിച്ച് എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലന്‍ഡിലേക്ക്; നാലുപതിറ്റാണ്ടിന് ശേഷം ആദ്യം
Summary

Is Apple Siri an anti-Hindu jihadist? Ujjain VHP says so

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vishwa Hindu Devaswom VHP Kerala
Security personnel interact with people following stone-pelting incidents during protests against the proposed removal of a portion of the 'Shahi Masjid
Minister Ramdas Athawale
Kanthapuram AP Aboobacker Musliyar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com