ഹരീഷ് റാവത്തിന്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; ബിജെപിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഹരീഷ് റാവത്തിന്റെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; ബിജെപിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ഡെറാഡൂൺ: തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ മോർഫ് ചെയ്ത ചിത്രം ട്വീറ്റ്  ചെയ്ത സംഭവത്തിലാണ് നടപടി. 

മുസ്‌ലിം  സമുദായാംഗമെന്ന് സൂചിപ്പിക്കും വിധമുള്ള ചിത്രമാണ് ട്വീറ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. 

ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ഹരീഷ് റാവത്തിന്റെ മോർഫ് ചെയ്ത ചിത്രം പങ്കിട്ടത്. ബിജെപിക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com