സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍;12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്
Encounter with security forces; 12 Maoists killed
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സംയുക്ത സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ബീജാപൂരിലെ വനത്തിനുള്ളില്‍ രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 3 ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും (സിആര്‍പിഎഫിന്റെ എലൈറ്റ് ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റ് കമാന്‍ഡോ ബറ്റാലിയന്‍), സിആര്‍പിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനില്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു.

വെടിവയ്പ്പില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരമെന്നും പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുന്നതായും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ സേനയില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡില്‍ ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജനുവരി 12 ന് ബീജാപൂര്‍ ജില്ലയിലെ മദ്ദേഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER