കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്‌ക്കെതിരായ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് പശ്ചിമബംഗാള്‍ പാര്‍ട്ടി പ്രസിഡന്റ് ദിലീപ് ഘോഷ്. ഞങ്ങള്‍ മാറും. ഇതിനെതിരെ ഞങ്ങള്‍ പ്രതികാരം ചെയ്യുമെന്നും പലിശ സഹിതം തിരിച്ചുനല്‍കുമെന്നും ദീലീപ് ഘോഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നിങ്ങള്‍ ഞങ്ങളില്‍ ഒരാളെ കൊല്ലുകയാണെങ്കില്‍ പകരം നാലുപേരെ കൊല്ലുമെന്ന് ബംഗാള്‍ ബിജെപി നേതാവ് സായന്തന്‍ ബസു പറഞ്ഞു. അതിന്റെ തുടക്കമാണ് ഡ്ല്‍ഹിയിലെ അഭിഷേക് ബാനര്‍ജിയുടെ വീടിന് നേരെയുണ്ടായ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണറോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ് നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ അക്രമണമുണ്ടായത്. ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രയ്ക്കിടെ റോഡിന്റെ ഇരുവശവും തടിച്ചുകൂടിയ ആളുകളില്‍ ചിലര്‍ നഡ്ഡ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. അക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിച്ചിരുന്നു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ, മുകള്‍ റോയ് എന്നിവര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനമായതിനാല്‍ തനിക്ക് പരിക്കുകളില്ലെന്ന് ജെപി നഡ്ഡ വ്യക്തമാക്കിയിരുന്നു. ദുര്‍ഗയുടെ കൃപയാണ് തന്നെ രക്ഷിച്ചതെന്നും മമത സര്‍ക്കാറിന് അധികകാലം നിലനില്‍പ്പില്ലെന്നും ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്നും അക്രമണത്തിന് പിന്നാലെ നഡ്ഡ പ്രതികരിച്ചിരുന്നു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ബിജെപിയുടെ നാടകമാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ദ കാറ്റഗറി സുരക്ഷയുള്ള നഡ്ഡയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ ബിജെപി ആവശ്യപ്പെട്ടിരുന്നില്ല. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് അന്വേഷണ നടക്കുമെന്നും മമത വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates