'കളിയാണെന്ന് വിശ്വസിപ്പിച്ചു'; അഞ്ചുവയസുകാരനെ നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തു; അച്ഛനും മകനും അറസ്റ്റില്‍

മാതാവ് ജോലിക്കായി പോകുമ്പോള്‍ അഞ്ചുവയസുകാരനെ ബന്ധുവീട്ടിലാക്കുകയായിരുന്നു പതിവ്
പ്രതീകാത്മക ചിത്രം, എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
പ്രതീകാത്മക ചിത്രം, എക്‌സ്പ്രസ് ഇലസ്‌ട്രേഷന്‍
Updated on: 
1 min read

ബംഗളൂരു: അഞ്ചുവയസുകാരനെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. ബംഗളൂരുവിലെ കാമാക്ഷിപാല്യയിലാണ് സംഭവം. പ്രതികളുടെ ബന്ധുവായ കുട്ടിയാണ് പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. 55കാരനും പ്രായപൂര്‍ത്തിയാകാത്ത മകനുമാണ് പിടിയിലായത്.

പ്രതികള്‍ കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. മാതാവ് ജോലിക്കായി പോകുമ്പോള്‍ അഞ്ചുവയസുകാരനെ ബന്ധുവീട്ടിലാക്കുകയായിരുന്നു പതിവ്. ഇതിനിടെയാണ് കുട്ടിയെ ഇവര്‍ പീഡിപ്പിച്ചത്. ഒരുതരം കളിയാണെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്.

അണുബാധയുണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ലൈംഗികാതിക്രമ വിവരം പുറത്തറിയുന്നത്. 55കാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തതായും പ്രായപൂര്‍ത്തിയാകാത്ത മകനെ ജുവൈനല്‍ ഹോമിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER