ഹൽദി ആ​ഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണു/ എക്‌സ്
ഹൽദി ആ​ഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണു/ എക്‌സ്

ഹൽദി ആ​ഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണു; കുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്
Published on

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണ് ആറ് പേർ മരിച്ചു. മൗ ജില്ലയിൽ വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു അപകടം. അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ചെറിയ വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശത്തെ ചുറ്റമതിൽ ആണ് ഇടിഞ്ഞുവീണത്. ചെണ്ടമേളങ്ങൾക്ക് പിന്നാലെ ഇടവഴിയിലൂടെ സ്ത്രീകൾ ഘോഷയാത്രയായി നടന്നു വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിൽ ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com