മന്ത്രവാദത്തിന്റെ മറവില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ അഞ്ചുപേരെ ജീവനോടെ ചുട്ടുകൊന്നു; മൂന്നുപേര്‍ പിടിയില്‍

കുടുബത്തിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തിനിടെ രക്ഷപ്പെട്ട പതിനാറുകാരന്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് നടുക്കുന്ന വിവരം പുറംലോകം അറിഞ്ഞത്.
Five Family Members Lynched, Burnt Over Witchcraft Allegations In Bihar’s Purnea
പ്രതീകാത്മക ചിത്രം
Updated on
1 min read

പട്‌ന: ബിഹാറില്‍ മന്ത്രവാദത്തിന്റെ പേരില്‍ കൊടുംക്രൂരത. ഒരു കുടുംബത്തിലെ അഞ്ചുപേരെ ജീവനോടെ ചുട്ടുകൊന്നു. ബിഹാറിലെ പുര്‍ണിയയിലാണ് സംഭവം. കുടുംബം മന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടത്തിന്റെ കൊടുംക്രൂരത. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ബാബുലാല്‍, ഭാര്യ സീതദേവി, അമ്മ കറ്റോ മസോമത്ത്, മകന്‍ മംജിത്ത്, മരുമകള്‍ റാണി ദേവി എന്നിവരാണ് മരിച്ചത്. മന്ത്രവാദ ക്രിയകള്‍ നടത്തി എന്നാരോരിപിച്ച് 250ഓളം വരുന്ന ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും ജീവനോടെ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊല്ലുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Five Family Members Lynched, Burnt Over Witchcraft Allegations In Bihar’s Purnea
പരസ്യത്തിലെ അഭിനയം വിനയായി; റിയല്‍ എസ്റ്റേറ്റ് തട്ടിപ്പില്‍ പുലിവാല് പിടിച്ച് നടന്‍ മഹേഷ് ബാബു

സംഭവത്തിന് പിന്നാലെ പൊലീസ് സുപ്രണ്ട് ഉള്‍പ്പടെ വന്‍ സുരക്ഷ സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. കുടുബത്തിന് നേരെയുണ്ടായ ആള്‍ക്കൂട്ട മര്‍ദനത്തിനിടെ രക്ഷപ്പെട്ട പതിനാറുകാരന്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് നടുക്കുന്ന വിവരം പുറംലോകം അറിഞ്ഞത്. ആള്‍ക്കൂട്ടം കുടുംബാംഗങ്ങളെ ജീവനോടെ കത്തിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Five Family Members Lynched, Burnt Over Witchcraft Allegations In Bihar’s Purnea
മുംബൈ ഭീകരാക്രമണത്തില്‍ ഐഎസ്‌ഐക്ക് പങ്ക്, പാക് സൈന്യത്തിന്റെ വിശ്വസ്ത ഏജന്റ്; തുറന്ന് സമ്മതിച്ച് തഹാവൂര്‍ റാണ

പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ ആള്‍ക്കൂട്ടം ബാബുലാലിന്റെ വീട്ടിലേക്ക് ഇരച്ചുകയറുകയും അകത്തുണ്ടായിരുന്ന അഞ്ചുപേരെ വലിച്ചിഴച്ചുകൊണ്ടുപോകുകയും സമീപത്തെ കുളത്തിനടുത്തുവച്ച് ജനക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. വിവരം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

Summary

Five family members in Bihar's Purnia district were brutally beaten and burned alive over witchcraft allegations, prompting a police manhunt for the accused.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com