പൂര്‍ണ അധികാരമില്ലെങ്കില്‍ വകുപ്പ് വേണ്ട, ചുമതല ഏറ്റെടുക്കാതെ മന്ത്രി; കര്‍ണാടകയില്‍ പുതിയ പ്രതിസന്ധി

ബംഗളൂരു നഗരവികസന വകുപ്പ് നല്‍കിയ മന്ത്രി കൃഷ്ണ ബൈര ഗൗഡ ചുമതല ഏറ്റെടുക്കാത്തതാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി
DK Shivakumar, Krishna Byre Gowda
DK Shivakumar, Krishna Byre Gowda
Edited By:
Updated on
1 min read

ബംഗളൂരു: കര്‍ണാടകയിലെ ഡി കെ ശിവകുമാര്‍ സര്‍ക്കാരിന് വീണ്ടും പ്രതിസന്ധി. ബംഗളൂരു നഗരവികസന വകുപ്പ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ട് അനുനയിപ്പിച്ചതിനു പിന്നാലെയാണ് പുതിയ പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്. വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി, ബംഗളൂരു നഗരവികസന വകുപ്പ് നല്‍കിയ മന്ത്രി കൃഷ്ണ ബൈര ഗൗഡ ചുമതല ഏറ്റെടുക്കാത്തതാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധി.

DK Shivakumar, Krishna Byre Gowda
അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബി.ഡി.എ), ബംഗളൂരു മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി (ബി.എം.ആര്‍.ഡി.എ), ബംഗളൂരു മെട്രോ എന്നിവയെ വകുപ്പില്‍ നിന്ന് ഒഴിവാക്കിയതാണ് കൃഷ്ണ ബൈരെ ഗൗഡയെ ചൊടിപ്പിച്ചത്. ഇവയെല്ലാം മുഖ്യമന്ത്രിശിവകുമാറാണ് കൈവശം വെച്ചിരിക്കുന്നത്. വെറും അഞ്ച് നഗരസഭകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരു വകുപ്പ് തനിക്ക് വേണ്ടെന്നാണ് കൃഷ്ണബൈര ഗൗഡയുടെ നിലപാട്.

ഇക്കാര്യം കൃഷ്ണ ബൈര ഗൗഡ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിഡിഎയും ബിഎംആര്‍ഡിഎയും ഇല്ലാതെ വകുപ്പുകൊണ്ട് ഒന്നും ചെയ്യാനില്ല. ഒന്നുകില്‍ ബിഡിഎ, ബിഎംആര്‍ഡിഎ എന്നിവ തന്റെ വകുപ്പില്‍ ഉള്‍പ്പെടുത്തുകയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് കൃഷ്ണ ബൈര ഗൗഡ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

DK Shivakumar, Krishna Byre Gowda
മൂന്നാം സ്ഥാനാര്‍ഥിയെ ഇറക്കി ബിജെപിയുടെ 'സര്‍പ്രൈസ്' നീക്കം; മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും

ഇക്കാര്യം കൃഷ്ണ ബൈര ഗൗഡ രാഹുല്‍ഗാന്ധിയുമായും, കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയുമായും സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. അതിനിടെ രണ്ടാംഘട്ട മന്ത്രിസഭാ വികസനം നടക്കാനിരിക്കെ, മന്ത്രിസഭയില്‍ ഇടംപിടിക്കാനായി എംഎല്‍എമാര്‍ ഡല്‍ഹിയില്‍ തമ്പടിച്ച് ലോബിയിങ് തുടരുകയാണ്. 21 മന്ത്രിസ്ഥാനമാണ് ഇനി നികത്താനുള്ളത്.

Summary

Fresh trouble for DK Shivakumar as portfolio row sends ministers to Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com