മൂന്നാം സ്ഥാനാര്‍ഥിയെ ഇറക്കി ബിജെപിയുടെ 'സര്‍പ്രൈസ്' നീക്കം; മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റും

ജൂണ്‍ 18 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്
Mahesh Kewat
മഹേഷ് കേവത്ത് നാമനിർദേശപത്രിക സമർപ്പിക്കുന്നു പിടിഐ
Edited By:
Updated on
1 min read

ഭോപ്പാല്‍: രാജ്യസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി ഭീഷണി ഭയന്ന് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്. മധ്യപ്രദേശിലെ രാജ്യസഭ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന് ആശങ്കയായിട്ടുള്ളത്. രണ്ട് അംഗങ്ങളെ ജയിപ്പിക്കാവുന്ന സംസ്ഥാനത്ത് ബിജെപി മൂന്നു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ നിര്‍ത്തിയതാണ് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുള്ളത്.

Mahesh Kewat
ഇനി മുന്‍ പ്രധാനമന്ത്രിമാര്‍ ഇല്ലാത്ത പാര്‍ലമെന്റ്; ദേവഗൗഡയെ ബിജെപി തഴഞ്ഞു

ജൂണ്‍ 18 നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്. അതുവരെ പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കര്‍ണാടക, തെലങ്കാന സംസ്ഥാനത്തെ ഏതെങ്കിലും റിസോര്‍ട്ടിലേക്ക് മാറ്റാനാണ് കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നത്. ബിജെപിയുടെ ചാക്കിട്ടുപിടുത്തത്തില്‍ നിന്നും ഒഴിവാക്കാനാണ് എംഎല്‍എമാരെ മാറ്റി പാര്‍പ്പിക്കുന്നത്.

മധ്യപ്രദേശിലെ 230 അംഗ അസംബ്ലിയില്‍ നിലവില്‍ 229 എംഎല്‍എമാരാണുള്ളത്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 58 ആദ്യ വോട്ടുകളാണ് വേണ്ടത്. ഭരണകക്ഷിയായ ബിജെപിക്ക് 164 എംഎല്‍എമാരാണുള്ളത്. ഇതുപ്രകാരം രണ്ടു സീറ്റുകള്‍ അനായാസം വിജയിക്കാനാകും. എന്നാല്‍ മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയെ കൂടി നിര്‍ത്തിയതോടെയാണ് മത്സരരംഗം മാറിയത്.

പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി രജനീഷ് അഗര്‍വാള്‍ എന്നിവരാണ് ബിജെപിയുടെ ആദ്യ രണ്ടു സ്ഥാനാര്‍ത്ഥികള്‍. കൂടാതെ അപ്രതീക്ഷിതമായി മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയായി മഹേഷ് കേവത്തിനെയും ബിജെപി പ്രഖ്യാപിച്ചു. മധ്യപ്രദേശ് ഫിഷര്‍മെന്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാനാണ് കേവത്ത്.

പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ചശേഷമായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കം. പ്രതിപക്ഷത്തെ അസംതൃപ്തരെ കൂടെക്കൂട്ടി മൂന്നാമത്തെ സീറ്റും പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. മുന്‍ എംപി മീനാക്ഷി നടരാജനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. മീനാക്ഷിയുടെ വിജയം സുഗമമാകുമെന്ന് പ്രതീക്ഷിച്ചിരിക്കെ, ബിജെപിയുടെ നീക്കം വോട്ടെടുപ്പില്‍ കണക്കിലെ കളികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.

Mahesh Kewat
ലോകത്തിലെ ഏറ്റവും വലിയ 'സിംഗിള്‍-ട്യൂബ്' ടണല്‍ ഇനി ഇന്ത്യയില്‍, 13.5 കിലോമീറ്റര്‍ ദൂരം; ചരിത്രമാകാന്‍ സോജിലാ തുരങ്കം, അതിര്‍ത്തിയിലേക്കുള്ള സൈനിക നീക്കം ഇനി വേഗത്തില്‍

ഇതേത്തുടര്‍ന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമര്‍ സിങ്ങിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ്, കോണ്‍ഗ്രസ് എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ആലോചിച്ചത്. കോണ്‍ഗ്രസ് ദേശീയനേതൃത്വമാണ് ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്. യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തു. ഒരു എംഎല്‍എ ഡല്‍ഹിയിലായതിനാല്‍ പങ്കെടുത്തില്ല. സാഗര്‍ എംഎല്‍എ നിര്‍മല്‍ സാപ്രെ ബിജെപിയെ അനുകൂലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Summary

BJP’s surprise third candidate triggers congress poaching fears ahead of MP RS polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

amarnath sakha
kharge, sonia gandhi
Todays top 5 news
Trespassing on temple land, Cochin Devaswom Board lodges police complaint against BJP
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com