കൂട്ടുകാരികളുടെ വിനോദ യാത്ര അവസാനിച്ചത് ദുരന്തത്തിൽ; മിനി ബസിലേക്കു മണൽ ലോറി ഇടിച്ചു കയറി; 13 പേർക്ക് ദാരുണാന്ത്യം

കൂട്ടുകാരികളുടെ വിനോദ യാത്ര അവസാനിച്ചത് ദുരന്തത്തിൽ; മിനി ബസിലേക്കു മണൽ ലോറി ഇടിച്ചു കയറി; 13 പേർക്ക് ദാരുണാന്ത്യം
ചിത്രം: കന്നഡപ്രഭ
ചിത്രം: കന്നഡപ്രഭ
Updated on
1 min read

ബംഗളൂരു: സ്കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രാ സംഘത്തിന്റെ മിനി ബസിലേക്കു മണൽ ലോറി ഇടിച്ചു കയറി 12 പേരും ഡ്രൈവറും മരിച്ചു. അഞ്ച് പേർക്കു ഗുരുതര പരിക്കേറ്റു. ദാവനഗെരെ സെന്റ് പോൾസ് കോൺവെന്റ് സ്കൂളിലെ 16 പൂർവ വിദ്യാർഥിനികളാണു ഗോവയിലേക്കുള്ള യാത്രയിൽ അപകടത്തിൽപ്പെട്ടത്. 

മരിച്ചവരിൽ നാല് പേർ ഡോക്ടർമാരാണ്. മറ്റുള്ളവരും മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർ. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയൽവാസികളുമാണ്. ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാൾ. 

കർണാടക ബിജെപി മുൻ എംഎൽഎ ഗുരുസിദ്ധനഗൗഡയുടെ മരുമകൾ ഡോ. വീണ പ്രകാശും മരിച്ചവരിൽ ഉൾപ്പെടുന്നു. ഹുബ്ബള്ളി- ധാർവാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം. ബംഗളൂരു- പുനെ ദേശീയ പാത- 48 ന്റെ ഭാഗമായ ഇവിടെ അപകടങ്ങൾ പതിവാണെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com