വിവാഹദിവസം ശവസംസ്‌കാരം; 32കാരൻ മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓർമ്മ

യുവാവിന്റെ ജീവൻ കോവിഡ് കവർന്നതോടെ വിവാ​​ഹദിവസം നടന്നത് ശവസംസ്കാര ചടങ്ങ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബം​ഗളൂരു: യുവാവിന്റെ ജീവൻ കോവിഡ് കവർന്നതോടെ വിവാ​​ഹദിവസം നടന്നത് ശവസംസ്കാര ചടങ്ങ്. പൃഥ്വിരാജ് എന്ന യുവാവാണ് 
കോവിഡ്​ മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓർമയായത്.

ചിക്കമകളൂരു കൊപ്പയിലെ ദേവരകുടിഗെ വില്ലേജ്​ സ്വദേശിയായ കെ. പ്രൃഥ്വിരാജ്​ 10 ദിവസം മുമ്പാണ്​ ബംഗളൂരുവിൽനിന്ന്​ മടങ്ങിയെത്തിയത്​. വ്യാഴാഴ്​ചയായിരുന്നു യുവാവിന്റെ വിവാഹം നിശ്​ചയിച്ചിരുന്നത്​. എന്നാൽ, കോവിഡ്​ ബാധിതനായി ആരോഗ്യ സ്​ഥിതി വഷളായ യുവാവിനെ മക്​ഗൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല. ബുധനാഴ്​ച ഇയാൾ മരിച്ചു.

പ്രതിശ്രുത വരന്റെ അപ്രതീക്ഷിത മരണം ​ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. ഒടുവിൽ വിവാഹം നിശ്​ചയിച്ച വ്യാഴാഴ്​ച തന്നെ കോവിഡ്​ മാനദണ്​ഡങ്ങൾ പ്രകാരം യുവാവിനെ സംസ്​കരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com