

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വിഷയങ്ങള്‍ പ്രചരിപ്പിച്ച 1,178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍, ഖലിസ്ഥാന്‍ അനുകൂല അക്കൗണ്ടുകളാണ് ഇവയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വിദേശ രാജ്യങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്ന ഖലിസ്ഥാന്‍, പാകിസ്ഥാന്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സികള്‍ ഐടി മന്ത്രാലയത്തിന് വിവരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടി മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.
നേരത്തെ, മോദി കര്‍ഷക വംശ ഹത്യ നടത്തുന്നു എന്ന ഹാഷ്ടാഗ് ഉപയോഗിച്ച അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. 257 അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതേത്തുടര്‍ന്ന് ഏതാനും മണിക്കൂറുകളിലേക്ക് ട്വിറ്റര്‍ ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നു.
അതേസമയം, സ്വകാര്യതയെ മാനിക്കുന്നതും പൊതു ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് തങ്ങളുടെ പോളിസി എന്ന് ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു.
ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിക്കുകയാണെങ്കില്‍ ട്വിറ്ററിന്റെയും പ്രാദേശിക സര്‍ക്കാരുകളുടെയും നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അത് പരിശോധിക്കുകയും ട്വീറ്റുകള്‍ നീക്കപ്പെടുകയും ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഒരു പ്രത്യേക പ്രദേശത്ത് ട്വീറ്റുകള്‍ നിയമവിരുദ്ധമാണെന്ന് പരാതി ഉയരുകയും അതേസമയം ട്വിറ്റര്‍ നിയമങ്ങളുടെ ലംഘനം അല്ലാത്തതുമാകുന്ന സാഹചര്യത്തില്‍ ആ പ്രദേശത്ത് നിന്ന് കണ്ടന്റിലേക്കുള്ള പ്രവേശനം തങ്ങള്‍ തടയും. അക്കൗണ്ടുമായി ബന്ധപ്പെട്ട് നിയമപരമായ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് ഉടമയെ അറിയിക്കുകയും ചെയ്യും'-പ്രസ്താവയില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates