അടുത്ത വര്‍ഷം 10,000 ഇലക്ട്രിക് എസി ബസുകള്‍ നിരത്തിലിറക്കാന്‍ കേന്ദ്രം

Govt to deploy 10,000 AC E-buses in 116 cities by 2027
പിഎം-ഇ-ബസ് സേവാ
Updated on
1 min read

ന്യൂഡല്‍ഹി: 2027ടെ പിഎം-ഇ-ബസ് സേവാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ നഗരങ്ങളില്‍ 10,000 ഇലക്ട്രിക് എസി ബസുകള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 116 നഗരങ്ങളാണ് പദ്ധതിയുടെ ഭാഗമാകുക. രണ്ടാം ഘട്ടത്തില്‍ 35,000 ഇ-ബസുകള്‍ കൂടി നല്‍കുന്ന പുതിയ പദ്ധതി ആരംഭിക്കുമെന്നും സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.

ചെറിയ നഗരങ്ങളില്‍ ഗതാഗത സൗകര്യം ഒരുക്കുന്നതിനും മലിനീകരണ തോത് കുറയ്ക്കുന്നതിനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 16 ന് പിഎം ഇ-ബസ് സേവാ പദ്ധതി പ്രഖ്യാപിച്ചതെന്ന് ചോദ്യോത്തര വേളയില്‍ ഭവന, നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് ഇ-ബസുകള്‍ക്ക് മതിയായ ധനസഹായം നല്‍കാന്‍ കഴിയാത്തതിനാല്‍ 3 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് പിഎം ഇ-ബസ് സേവാ പദ്ധതിക്ക് കീഴില്‍ ആകെ 10,000 ബസുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Govt to deploy 10,000 AC E-buses in 116 cities by 2027
പുതുതലമുറ യുദ്ധവിമാനങ്ങള്‍ക്കെതിരെ പ്രതിരോധം; വരുന്നു ഇന്ത്യയുടെ 'സൂപ്പര്‍ റഡാര്‍', റിപ്പോര്‍ട്ട്

ഏകോപന സമിതികളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബിഹാറില്‍ ഈ പദ്ധതി പ്രകാരം യോഗ്യത നേടിയ നാല് നഗരങ്ങള്‍ക്ക് മാത്രമേ 400 ബസുകള്‍ അനുവദിച്ചിട്ടുള്ളൂ. പട്‌നയ്ക്ക് 150 ബസുകളും ഭഗല്‍പൂര്‍, ദര്‍ഭംഗ, ഗയ, മുസാഫര്‍പൂര്‍, പൂര്‍ണിയ എന്നീ നഗരങ്ങള്‍ക്ക് 50 ബസുകള്‍ വീതവും അനുവദിച്ചിട്ടുണ്ടെന്നും മനോഹര്‍ ലാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏകോപന സമിതികള്‍ രൂപീകരിച്ചിട്ടില്ലാത്തതിനാലാണ് ബിഹാറില്‍ പദ്ധതി വൈകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Summary

Govt to deploy 10,000 AC E-buses in 116 cities by 2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com