മുത്തശ്ശിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി; ഒളിവില്‍ പോയ ചെറുമകനെ പൊലീസ് വെടിവെച്ചു വീഴ്ത്തി

ലഹരി ഉപയോഗം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം
susheela, kishor
കൊല്ലപ്പെട്ട സുശീല, പിടിയിലായ ചെറുമകൻ കിഷോർ
Edited By:
Updated on
1 min read

ബംഗലൂരു: മുത്തശ്ശിയെ ചെറുമകന്‍ കല്ലു കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. സുശീല എന്ന 60 കാരിയാണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.

susheela, kishor
കൂറ്റന്‍ പാറക്കല്ലുകള്‍ തൊഴിലാളികളുടെ ദേഹത്തേക്ക്; കര്‍ണാടക ക്വാറി അപകടത്തില്‍ 9 മരണം; അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ചെറുമകന്‍ കിഷോറിനെ പൊലീസ് വെടിവെച്ചു വീഴ്ത്തി കീഴ്‌പ്പെടുത്തി. 25 കാരനായ കിഷോര്‍ ഇന്നലെ വൈകീട്ട് വീട്ടില്‍ വെച്ച് കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത സുശീലാമ്മ, വിവരം പൊലീസിനെ അറിയിക്കുമെന്നും പറഞ്ഞു.

അതുകേട്ടു പ്രകോപിതനായ കിഷോര്‍ മുത്തശ്ശിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കുശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. ഷിമോഗയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പ്രതി ഒളിച്ചിരിക്കുന്നതായി പൊലീസിന് സൂചന ലഭിച്ചു.

തുടര്‍ന്ന് രാവിലെ പൊലീസ് കെട്ടിടം വളഞ്ഞപ്പോള്‍ കിഷോര്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ആകാശത്തേക്ക് വെടിവെച്ച പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂട്ടാക്കാതെ അക്രമത്തിനു മുതിര്‍ന്നതോടെ, പ്രതിയുടെ വലത്തേ കാല്‍മുട്ടിന് താഴെ പൊലീസ് വെടിവെച്ചു വീഴ്ത്തി സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ലഹരിക്ക് അടിമയായ കിഷോര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട സുശീലാമ്മ തന്നെ കിഷോറിനെതിരെ മുമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരു തരത്തിലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കിഷോര്‍ സൃഷ്ടിച്ചിരുന്നതെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തി.

susheela, kishor
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ചമ്പത് റായിക്ക് വീഴ്ച പറ്റിയിരിക്കാമെന്ന് വിഎച്ച്പി അധ്യക്ഷൻ അലോക് കുമാർ
susheela, kishor
'2029ല്‍ രാഹുല്‍ പ്രധാനമന്ത്രി; ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പിടിക്കും'
susheela, kishor
രാമക്ഷേത്ര സംഭാവന തട്ടിപ്പ്: കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറും?
Summary

Grandson bludgeoned grandmother to death with stone

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

karnataka encounter
Arjun Ayanki
ajay ayanki
Bihar officer killed
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com