'ദേവത പ്രത്യക്ഷപ്പെട്ടു', മുതലയെ 'തൊട്ടു തൊഴുത് പ്രാര്‍ഥന'; 50കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കേസ് (വീഡിയോ)

മുതലയെ ശല്യപ്പെടുത്താന്‍ ശ്രമിച്ച 50കാരന്‍ കസ്റ്റഡിയില്‍
മുതലയുടെ അരികില്‍ നില്‍ക്കുന്ന 50കാരന്‍
മുതലയുടെ അരികില്‍ നില്‍ക്കുന്ന 50കാരന്‍
Updated on: 
1 min read

അഹമ്മദാബാദ്:  മുതലയെ ശല്യപ്പെടുത്താന്‍ ശ്രമിച്ച 50കാരന്‍ കസ്റ്റഡിയില്‍. മറ്റുള്ളവരില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുമെന്ന് പറഞ്ഞാണ് 50കാരന്‍ മുതലയുടെ അടുത്ത് പോയത്. മുതലയെ തൊട്ട 50കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുതലയെ ഒന്നിലധികം തവണ തൊട്ടു തൊഴുത ശേഷം ആദരവ് അര്‍പ്പിക്കുകയും ചെയ്തു. 50കാരന് എതിരെ തിരിയാതെ മുതല തടാകത്തിലേക്ക് തന്നെ പോയതാണ് രക്ഷയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് വഡോദര ജില്ലയിലെ കാര്‍ജന്‍ തടാകത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് 50കാരനെതിരെ മുതലയെ ശല്യപ്പെടുത്തിയതിന് കേസെടുത്തത്. സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് പറഞ്ഞത് അനുസരിച്ചാണ് മുതലയെ തൊട്ടു തൊഴുതതെന്ന് ചോദ്യം ചെയ്യലില്‍ 50കാരന്‍ പറഞ്ഞു. മുതലയുടെ പുറത്ത് ഇരിക്കുന്ന ദേവിയുടെ ചിത്രങ്ങള്‍ നിരവധിയുണ്ട്. ഇത്തരത്തില്‍ മുതലയുടെ പുറത്ത് ഇരിക്കുന്ന ദേവിയാണ് സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും 50കാരന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പങ്കജ് പട്ടേലിനെതിരെ വനംവകുപ്പ് കേസെടുത്തത്. തടാകത്തിന്റെ തീരത്ത് കിടക്കുകയാണ് മുതല. തടാകത്തിന് ചുറ്റുമുള്ള മതിലില്‍ പങ്കജ് പട്ടേല്‍ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ജനങ്ങളുടെ ആക്രമണത്തില്‍ നിന്ന് മുതലയെ സംരക്ഷിക്കുമെന്ന് 50കാരന്‍ ഒച്ചത്തില്‍ പറഞ്ഞു. ബഹളം വെച്ച് മുതലയെ ശല്യപ്പെടുത്തുന്ന കാഴ്ചക്കാര്‍ക്ക് ഇദ്ദേഹം താക്കീത് നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

അതിനിടെ, കാഴ്ചക്കാരുടെ മുന്നറിയിപ്പുകള്‍ ലംഘിച്ച് പങ്കജ് പട്ടേല്‍ മതിലില്‍ നിന്ന് ചാടി. തുടര്‍ന്ന് തടാകത്തിന്റെ അരികില്‍ എത്തി മുതലയെ ഒന്നിലധികം തവണ തൊട്ടു തൊഴുതു. മുതലയ്ക്ക് ആദരം അര്‍പ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഭാഗ്യമെന്ന് പറയട്ടെ, 50കാരനെ ആക്രമിക്കാന്‍ മുതിരാതെ മുതല തടാകത്തിലേക്ക് തന്നെ തിരിച്ചുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com