'ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചതിന്റെ അനന്തരഫലം'; ദീപക് സിം​ഗ്ലയുടെ അറസ്റ്റിൽ കെജരിവാൾ

ദീപക് സിംഗ്ല തെറ്റായിട്ടൊന്നും ചെയ്തതുകൊണ്ടല്ല അറസ്റ്റ് ചെയ്യപ്പെട്ടത്
Arvind Kejriwal
അരവിന്ദ് കെജരിവാള്‍ ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: കള്ളപ്പണ ഇടപാടു കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് ദീപക് സിംഗ്ലയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരെ അരവിന്ദ് കെജരിവാള്‍. ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചതിന്റെ അനന്തരഫലങ്ങളാണ് അദ്ദേഹം നേരിടുന്നത് എന്ന് കെജരിവാള്‍ പറഞ്ഞു.'

Arvind Kejriwal
'ആരുമായിട്ടാണ് അവിഹിതം'; യുവതിയുടെ ജനനേന്ദ്രിയത്തില്‍ ആസിഡ് ഒഴിച്ചു; ഭര്‍ത്താവിന്റെ ക്രൂരത

ദീപക് സിംഗ്ല തെറ്റായിട്ടൊന്നും ചെയ്തതുകൊണ്ടല്ല അറസ്റ്റ് ചെയ്യപ്പെട്ടത്. മറിച്ച്, ബിജെപിക്കെതിരെ പ്രവര്‍ത്തിച്ചതിനാലും ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചതിനാലുമാണ് അദ്ദേഹം അറസ്റ്റിലായത്. ദീപക് സിംഗ്ല ധീരനാണ്. അദ്ദേഹം രാജ്യത്തിന് വേണ്ടിയാണ് പോരാടുന്നത്. ഹിന്ദിയിലുള്ള എക്‌സ് പോസ്റ്റില്‍ കെജരിവാള്‍ പറഞ്ഞു.

ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, എഎപിയുടെ ഡല്‍ഹിയിലെ രാഷ്ട്രീയ നേതാവായ സിംഗ്ലയുടെയും മറ്റ് ചിലരുടെയും സ്ഥാപനങ്ങളിലും വീടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ചയും പരിശോധന നടത്തിയിരുന്നു. ഡല്‍ഹിയിലെയും ഗോവയിലെയും വിവിധ സ്ഥലങ്ങളിലാണ് റെയ്ഡുകള്‍ നടത്തിയത്.

വിശ്വാസ് നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി (എഎപി) സ്ഥാനാര്‍ത്ഥിയായിരുന്നു സിംഗ്ല. ഡല്‍ഹിയിലും ഗോവയിലും നടത്തിയ തിരച്ചിലില്‍ കുറ്റകരമായ രേഖകള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് ദീപക് സിംഗ്ലയെ അറസ്റ്റ് ചെയ്തതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Arvind Kejriwal
ജൂണ്‍ ഒന്നുമുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പ്രതിമാസം 3,000 രൂപ സാമ്പത്തിക സഹായം; ബംഗാളില്‍ ജനകീയ നടപടികള്‍

അറസ്റ്റിലായ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ 'ധീരനും രാജ്യസ്നേഹിയും' എന്നും കെജരിവാള്‍ വിശേഷിപ്പിച്ചു. ന്ന് വിശേഷിപ്പിച്ചുകൊണ്ട് കെജ്രിവാള്‍ പ്രശംസിച്ചു. മുഴുവന്‍ പഞ്ചാബും താങ്കളെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്ന് മറ്റൊരു എക്‌സ് കുറിപ്പില്‍ കെജരിവാള്‍ അഭിപ്രായപ്പെട്ടു. 100 കോടി രൂപയുടെ ജിഎസ്ടി (GST) തട്ടിപ്പ് കേസില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ, മെയ് 9-നാണ് ചണ്ഡീഗഢിലെ ഔദ്യോഗിക വസതിയില്‍ നിന്നും 62 കാരനായ അറോറയെ ഇഡി അറസ്റ്റ് ചെയ്തത്.

Summary

He refused to join BJP: Arvind Kejriwal on AAP leader Singla's arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com