രണ്ട് തവണ വെടിയേറ്റിട്ടും വീണില്ല; നാല് പേരെ കൊന്ന നരഭോജി കടുവയ്ക്കായി തിരച്ചിൽ (വീഡിയോ)

രണ്ട് തവണ വെടിയേറ്റിട്ടും വീണില്ല; നാല് പേരെ കൊന്ന നരഭോജി കടുവയ്ക്കായി തിരച്ചിൽ (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ചെന്നൈ: രണ്ട് തവണ മയക്കു വെടിയേറ്റിട്ടും കാടു കയറിയെ നരഭോജി കടുവയെ കണ്ടെത്തിയില്ല. നീലഗിരിയിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കടുവയെ വെടി വച്ചത്. ഇതിന് പിന്നാലെ കടുവ കാടു കയറുകയായിരുന്നു. കടുവ സ്വൈര വിഹാരം നടത്തുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. 

രണ്ട് തവണ മയക്കുവെടിയേറ്റ കടുവ കാട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. നാട്ടിലിറങ്ങി നാല് പേരെ കൊന്ന T 23 എന്ന കടുവയെയാണ് മയക്കുവെടി വെച്ചത്. തെപ്പക്കാട് ഭാഗത്ത് കടുവയ്‍ക്കായി തിരച്ചിൽ ഊർ‌ജിതമാക്കി.

വെടിയേറ്റാൽ സാധാരണ​ ഗതിയിൽ ഒരു കിലോമീറ്ററിനപ്പുറത്തേക്ക് കടുവയ്ക്ക് സഞ്ചരിക്കാൻ കഴിയില്ല. ഇത്രയും ദൂരം കനത്ത ഇരുട്ടും കൊടും കാടുമായതിനാൽ തിരച്ചിൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ വനം വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കഴിഞ്ഞില്ല. ഇതോടെ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചാണ് തിരച്ചിൽ പുരോ​ഗമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

സുപ്രീം കോടതി
Muhammed Ajmal, Treesa Jolly
DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com