അസമിൽ 'ഹിമന്ത' തന്നെ, വൻ ഭൂരിപക്ഷത്തോടെ എൻഡിഎ വീണ്ടും അധികാരത്തിലേക്ക്; എക്സിറ്റ് പോൾ ഫലം

അസം നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലം
Himanta Sarma
ഹിമന്ത തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ file
Updated on
1 min read

ന്യൂഡൽഹി: അസം നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലം. എൻഡ‍ിടിവി- ആക്സിസ് മൈ ഇന്ത്യ പ്രവചനം അനുസരിച്ച് ബിജെപി-എജിപി-ബിപിഎഫ് (BJP-AGP-BPF) സഖ്യം 88 മുതൽ 100 വരെ സീറ്റുകൾ നേടും.

ഒരുകാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന, തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 24 മുതൽ 36 വരെ സീറ്റുകളിലേക്ക് ഒതുങ്ങാൻ സാധ്യതയെന്നും എക്സിറ്റ് പോൾ വ്യക്തമാക്കുന്നു. ബിജെപി മാത്രം 70-80 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പ്രതീക്ഷിക്കുന്നു.

മറ്റു സർവേ ഫലങ്ങൾ

ആക്സിസ് മൈ ഇന്ത്യ: BJP+ (88-100) | CONG+ (24-36) | OTH (0-3)

പീപ്പിൾസ് ഇൻസൈറ്റ്: BJP+ (88-96) | CONG+ (30-34) | OTH (2-4)

മാട്രിസ്: BJP+ (85-95) | CONG+ (25-32) | OTH (6-12)

പോൾ ഡയറി: BJP+ (86-101) | CONG+ (15-26) | OTH (0)

Himanta Sarma
ബംഗാളില്‍ മമത 'ഔട്ട്'; ബിജെപിക്ക് അട്ടിമറി ജയം; എക്‌സിറ്റ് പോള്‍ ഫലം

എൻഡിഎ സഖ്യത്തിൽ ബിജെപി 90 സീറ്റുകളിലും എജിപി 26 സീറ്റുകളിലും ബിപിഎഫ് 11 സീറ്റുകളിലുമാണ് മത്സരിച്ചത്. കോൺഗ്രസ് 99 സീറ്റുകളിലും റൈജോർ ദൾ 13 സീറ്റുകളിലും എജെപി 10 സീറ്റുകളിലും മത്സരിച്ചു. അസമില്‍ മെയ് നാലിനാണ് വോട്ടെണ്ണല്‍. ഒറ്റ ഘട്ടമായി 126 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

Himanta Sarma
ഇന്ത്യ വെന്തുരുകും: 2046 വരെ അധിക 'അതീവ ഉഷ്ണ ദിവസങ്ങള്‍' ; മുന്നറിയിപ്പുമായി പഠനം
Summary

Himanta Sarma's BJP To Win 70-80 Of Assam's 126 Seats, NDA Sweep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com