

ന്യൂഡൽഹി: ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. 24 ആക്ഷേപങ്ങളിൽ 23ലും അന്വേഷണം നടത്തി. ഒന്നിൽ നടപടി ഉടൻ പൂർത്തിയാകുമെന്നും സെബി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിനു നോട്ടീസ് നൽകുകയും മൊഴിയെടുക്കുകയും ചെയ്തു. ഹിൻഡൻ ബർഗ് ആരോപണങ്ങൾ ചെയർ പേഴ്സൻ മാധബി പുരി ബുച്ച് നിഷേധിച്ചതായും സെബി കൂട്ടിച്ചേർത്തു. ചെയർപേഴ്സനെതിരെ നടക്കുന്ന വ്യക്തിഹത്യയാണെന്നും സെബി പറയുന്നു.
ഹിൻഡൻ ബർഗിന് ഇന്ത്യയിലെ പ്രവർത്തനം സംബന്ധിച്ചു കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ മറുപടിക്കു പകരം സെബിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്നും സെബി ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അദാനി ഗ്രൂപ്പുമായി ചെയർപേഴ്സനും ഭർത്താവിനും ബന്ധമില്ലെന്നും സെബി കൂട്ടിച്ചേർത്തു.
മാധവി ബുച്ചിനും ഭർത്താവിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപമുണ്ടെന്നാണ് ഹിൻഡൻ ബർഗ് ആരോപണം. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോർട്ടിലുണ്ട്. ആരോപണങ്ങൾ നിഷേധിച്ച മാധബി ബുച്ച്, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
''ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിലെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നു''അവർ വ്യക്തമാക്കി. എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കാൻ തയാറാണെന്നും സുതാര്യതയ്ക്കായി വിശദമായ പ്രസ്താവന പുറത്തുവിടുമെന്നും മാധബി പുരി ബുച്ച് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates