ചരിത്രമെഴുതി; യുഎന്‍ ആസ്ഥാനത്തെ യോഗാ ദിനാഘോഷത്തിന് ലോക റെക്കോര്‍ഡ് (വീഡിയോ)

യുഎന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കിയ യോഗാ ദിനാഘോഷം ഗിന്നസ് റെക്കോര്‍ഡില്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
1 min read

യുഎന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കിയ യോഗാ ദിനാഘോഷം ഗിന്നസ് റെക്കോര്‍ഡില്‍. ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്ത യോഗാ ആഘോഷം എന്ന റെക്കോര്‍ഡാണ് യുഎന്‍ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പിറന്നത്. 135 രാജ്യങ്ങളുടെ പ്രതിനിധികളാണ് ആഘോഷത്തില്‍ പങ്കെടുത്തത്. 

യുഎന്‍ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് യുഎന്നില്‍ ലോക യോഗാ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്.

ന്യൂയോര്‍ക്ക് മേയറും യുഎന്‍ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

ലോകം യോഗാദിനം ആഘോഷിക്കാന്‍ ഒന്നാകുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നല്ല ആരോഗ്യം മാത്രമല്ല നമ്മളോടും മറ്റുള്ളവരോടും അനുകമ്പയുള്ള മനസുണ്ടാകാനും യോഗയിലൂടെ സാധിക്കുന്നുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ് യോഗ. യോഗയ്ക്ക് കോപ്പിറൈറ്റോ പേറ്റന്റോ റോയല്‍റ്റിയോ ഒന്നുമില്ല. ഏത് പ്രായക്കാര്‍ക്കും യോഗ പരിശീലിക്കാം. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതാക്കാന്‍ യോഗയിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com