'ഷി ജിന്‍പിങ് ഏകാധിപതി'; കടന്നാക്രമിച്ച് ബൈഡന്‍, പ്രകോപനമെന്ന് ചൈന

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഏകാധിപതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
ജോ ബൈഡന്‍,ഷി ജിന്‍പിങ്/എഎഫ്പി
ജോ ബൈഡന്‍,ഷി ജിന്‍പിങ്/എഎഫ്പി

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഏകാധിപതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനയുടെ ചാര ബലൂണുകള്‍ താന്‍ വെടിവെച്ചിട്ടപ്പോള്‍ ഷി ജിന്‍പിങ് വളരെ അസ്വസ്ഥനായി. കാരണം ആ ബലൂണുകള്‍ എവിടെയാണ് അപ്പോള്‍ ഉള്ളതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതിരിക്കുന്നത് ഏകാധിപതികള്‍ക്ക് വലിയ മാനക്കേടാണ്'- ജോ ബൈഡന്‍ കാലിഫോര്‍ണിയയില്‍ പറഞ്ഞു. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൈനീസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേദിവസമാണ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റിന് എതിരെ രൂക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്. ഷി ജിന്‍ പിങുമായി ആന്റണി ബ്ലിങ്കണ്‍ നയതന്ത്ര ബന്ധങ്ങളെ കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ വേണ്ടത്ര പുരോഗതി ഇല്ലാതിരുന്നതാണ് അമേരിക്കന്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചത്. 

അതേസമയം, യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചൈന രംഗത്തെത്തി. ബൈഡന്റെ പ്രസ്താവന തീര്‍ത്തും രാഷ്ട്രീയ പ്രകോപനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ചൈനയുടെ രാഷ്ട്രീയ മാന്യതയെ ബാധിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ബൈഡന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com