നാലു മാസത്തിനിടെ 22 വധശിക്ഷകള്‍; റെക്കോര്‍ഡിട്ട് യുപി ജഡ്ജി

ജഡ്ജി ഇതുവരെ ആകെ വിധിച്ചത് 35 വധശിക്ഷകളാണ്
court representational image
Death Sentencefile
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: നാലു മാസത്തിനിടെ ജഡ്ജി വിധിച്ചത് 22 വധശിക്ഷ. യുപിയിലെ മുസാഫര്‍നഗര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രവികുമാര്‍ ദിവാകറിന്റെ വിധികളാണ് ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലാണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത്. ജഡ്ജി രവികുമാറിന്റെ വിധികളുടെ പശ്ചാത്തലത്തില്‍, അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന വാദവും വീണ്ടും ചര്‍ച്ചയാകുകയാണ്.

court representational image
'മുഖ്യാതിഥിയായി ചീഫ് ജസ്റ്റിസ് വേണ്ട'; നല്‍സാറിനു പിന്നാലെ നാഷണല്‍ ലോ സ്‌കൂള്‍ വിദ്യാര്‍ഥികളും രംഗത്ത്

മുസാഫര്‍ നഗറില്‍ ചുമതലയേറ്റെടുത്ത ശേഷം ജഡ്ജി രവികുമാര്‍ ദിവാകര്‍ 10 കേസുകളിലായാണ് 22 പ്രതികള്‍ക്ക് മരണശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ റെക്കോര്‍ഡാണ് ജഡ്ജി രവികുമാര്‍ കുറിച്ചിരിക്കുന്നത്. നേരത്തെ ബറൈലി കോടതിയില്‍ ജോലി ചെയ്യവെ 13 പേര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇതോടെ ജഡ്ജി ജഡ്ജി രവികുമാര്‍ ദിവാകര്‍ ആകെ മരണശിക്ഷ വിധിച്ച പ്രതികളുടെ എണ്ണം 35 ആയിട്ടുണ്ട്.

അഡ്വക്കേറ്റ് സമീര്‍ സൈഫിയുടെ കൊലപാതകത്തില്‍ ഏപ്രില്‍ ആറിന് മൂന്നു പേര്‍ക്ക് വധശിക്ഷ വിധിച്ചതാണ്, മുസാഫര്‍നഗര്‍ സെഷന്‍സ് ജഡ്ജിയായിരിക്കെയുള്ള ആദ്യ വിധി. ഒരു കൊലപാതകക്കേസില്‍ ഏപ്രില്‍ 28 ന്, സ്ത്രീ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വധശിക്ഷ വിധിച്ചു. 2011 ലെ ഹൈവേ കവര്‍ച്ചാ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കാണ് അവസാനമായി വധശിക്ഷ വിധിച്ചത്.

'വധശിക്ഷ വിധിക്കുന്നത് വളരെ ആലോചനകള്‍ക്കു ശേഷവും 'അപൂര്‍വങ്ങളില്‍ അപൂര്‍വം' എന്ന തത്വത്തിന്റെ പവിത്രത മനസ്സില്‍ വെച്ചും ആയിരിക്കണമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, BNSS-ന്റെ സെക്ഷന്‍ 407(1) പ്രകാരം, സെഷന്‍സ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷ ഹൈക്കോടതി ശരിവെക്കേണ്ടതാണ്. ഹൈക്കോടതി വിധി അംഗീകരിച്ചാല്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ.

court representational image
ബിഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 7 മരണം, നിരവധി പേര്‍ക്ക് പരിക്ക്
court representational image
'കര്‍ണാടക വനത്തില്‍ കൊല്ലപ്പെട്ടത് തമിഴ് യുവാക്കള്‍'; ഉന്നതതല അന്വേഷണം വേണമെന്ന് വിജയ്
court representational image
എന്‍ടിഎയ്ക്ക് വീണ്ടും പിഴവ്; മൂന്ന് നെറ്റ് പരീക്ഷകൾ വീണ്ടും നടത്തും, തീയതി അറിയാം
Summary

In 4 months, UP judge Ravi Kumar Diwakar sentences 22 to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Edamalakudy Patient Carried Cloth Sling
Supreme court, Justice Sanjeev Sharma
Kumbh Mela
Kamal Haasan, KS Ravikumar, Mohanlal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com