നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് ഗുരുതര പിഴവ് ; മൂന്ന് നീറ്റ് പരീക്ഷകൾ വീണ്ടും നടത്തും, തീയതി അറിയാം

ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പേപ്പറുകളിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ടെസ്റ്റിങ് ഏജൻസി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പരിശോധന നടത്തിയിരുന്നു.
UGC-NET 2026
UGC-NET 2026 English, Commerce and Sociology Exams to Be Re-Conducted
Edited By:
Updated on
1 min read

ന്യൂഡൽഹി: യു.ജി.സി- നെറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെ പരീക്ഷ വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷകൾ വീണ്ടും നടത്തും. ഈ മൂന്ന് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലും ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നടത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.

UGC-NET 2026
ഡൊണാൾഡ് ട്രംപിന്റെ ഫൗളുകൾ: 2026 ഫുട്‌ബോൾ ലോകകപ്പ് ഒരു ജനാധിപത്യ വിലയിരുത്തൽ

ജൂൺ 22 മുതൽ 30 വരെ രാജ്യത്തുടനീളം 87 വിഷയങ്ങളിലായാണ് യു.ജി.സി- നെറ്റ് ജൂൺ 2026 പരീക്ഷ നടത്തിയത്. ഇതിലെ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പേപ്പറുകളിൽ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ടെസ്റ്റിങ് ഏജൻസി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പരിശോധന നടത്തിയിരുന്നു.

ഈ പരിശോധനയിൽ ചോദ്യങ്ങളിൽ വസ്തുതാപരവും അച്ചടിപരവും വിവർത്തനപരവുമായ പിശകുകൾ, പ്രമുഖ വ്യക്തികളുടെ പേരുകളിലെ തെറ്റുകൾ, പുസ്തകങ്ങളുടെ പേരുകളിലെ പിശകുകൾ, ചോദ്യങ്ങളുടെ ഘടനയിലെ പിഴവുകൾ, വ്യാകരണ-വിരാമചിഹ്ന പിശകുകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ വീണ്ടും നടത്താൻ എൻ.ടി.എ തീരുമാനിച്ചത്.

UGC-NET 2026
നെറ്റ് ഉത്തര സൂചിക പ്രസിദ്ധീകരിച്ചു; വിശദാംശങ്ങള്‍

പരീക്ഷാ കേന്ദ്രം, നഗര വിവരങ്ങൾ, അഡ്മിറ്റ് കാർഡ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കും. പുനഃപരീക്ഷയ്ക്ക് അധിക പരീക്ഷാ ഫീസ് ഈടാക്കില്ല എന്നും അധികൃതർ വ്യക്തമാക്കി.

അതേ സമയം, മറ്റ് 84 വിഷയങ്ങളിലെ പരീക്ഷാർഥികളുടെ ഫലപ്രഖ്യാപനത്തെ പുനഃപരീക്ഷ ബാധിക്കില്ല എന്നാണ് എൻ ടി എ വ്യക്തമാക്കുന്നത്. നേരത്തെ ഉത്തരസൂചിക സംബന്ധിച്ച നടപടികൾ പൂർത്തിയാക്കിയ 84 വിഷയങ്ങളിലെ ഫലങ്ങൾ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ പ്രഖ്യാപിക്കും എന്നും അധികൃതർ വ്യക്തമാക്കി.

UGC-NET 2026
കേരളത്തിന് ചരിത്ര നിമിഷം; വിഴിഞ്ഞത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നു

പുനഃപരീക്ഷ തീയതി

ഇംഗ്ലീഷ്: സെപ്റ്റംബർ 9, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ

കൊമേഴ്‌സ്: സെപ്റ്റംബർ 9, വൈകിട്ട് 3 മുതൽ 6 വരെ

സോഷ്യോളജി: സെപ്റ്റംബർ 10, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ

UGC-NET 2026
പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടത്; നിലപാടിൽ മാറ്റമില്ല: ബിനോയ് വിശ്വം
UGC-NET 2026
'എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് മോദി തന്നെയാണ്; ബിജെപി വിടുന്ന പ്രശ്‌നം ഉദിക്കുന്നില്ല'
UGC-NET 2026
പ്രഖ്യാപനങ്ങളിൽ മുങ്ങി കാലവർഷ ദുരിതാശ്വാസം; വീട് വൃത്തിയാക്കാനുള്ള പതിനായിരം രൂപയും അനിശ്ചിതത്വത്തിൽ; ഉത്തരവിലെ അവ്യക്തതയിൽ കുരുങ്ങി സഹായധനം
Summary

UGC-NET 2026 English, Commerce and Sociology Exams to Be Re-Conducted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com