ന്യൂഡൽഹി: ഡൽഹിയിൽ 12 പേർക്ക് ഒമൈക്രോൺ സംശയിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിന് ഇടയിൽ വിദേശത്ത് നിന്നും എത്തിയവരിലെ 12 പേർക്കാണ് ഡൽഹിയിൽ ഒമൈക്രോൺ സംശയിക്കുന്നത്. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് ഇവർ.
ഒമൈക്രോൺ ആണോ എന്ന് സ്ഥിരീകരിക്കാൻ സാമ്പിളുകൾ ജീനോം പരിശോധനയ്ക്ക് അയച്ചു. ഈ 12ൽ എട്ട് പേരെ വ്യാഴാഴ്ചയും നാല് പേരെ വെള്ളിയാഴ്ചയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് പേർ യുകെയിൽനിന്നും നാല് പേർ ഫ്രാൻസിൽനിന്നും ഒരാൾ ബെൽജിയത്തിൽ നിന്നും മറ്റുള്ളവർ ടാൻസാനിയയിൽനിന്നുമാണ് വന്നത്.
ഇന്ത്യയിലേക്ക് ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്ന 16,000 പേരിൽ 18 പേർക്കു കോവിഡ് സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയെ അറിയിച്ചിരുന്നു. ഒമിക്രോൺ ഭീഷണി നേരിടാൻ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. ബൂസ്റ്റർ ഡോസ്, കുട്ടികൾക്കുള്ള വാക്സിൻ എന്നിവയുടെ കാര്യത്തിൽ വിദഗ്ധ സമിതിയുടെ ഉപ ദേശം കണക്കിലെടുത്തു തീരുമാനമുണ്ടാകുമെന്നു മന്ത്രി മന്ത്രി പാർലമെന്റിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates