48 മണിക്കൂര്‍ പുറത്തിറങ്ങരുത്; ഇറാനിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

ഇറാനില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര്‍ അടുത്ത 48 മണിക്കൂര്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. വൈദ്യുത- സൈനിക സ്ഥാപനങ്ങള്‍, ബഹുനില കെട്ടിടങ്ങളുടെ മുകള്‍ നിലകള്‍ എന്നിവ ഒഴിവാക്കണമെന്നും എംബസി നിര്‍ദേശിച്ചു
India advises nationals in Iran to stay indoors for next 48 hours
ടെഹ്‌റാനിലെ വ്യോമാക്രമണം നടന്ന സ്ഥനലത്തെ അവശിഷ്ടങ്ങള്‍ ജെസിബി ഉപയോഗിച്ച് മാറ്റുന്നുഎപി
Updated on
1 min read

ന്യൂഡല്‍ഹി: യുഎസ്-ഇസ്രയേല്‍ ആക്രമണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍, ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ അടുത്ത 48 മണിക്കൂര്‍ പുറത്തിറങ്ങരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇപ്പോള്‍ തുടരുന്നത് എവിടെയാണോ അവിടെത്തന്നെ അടുത്ത 48 മണിക്കൂര്‍ തുടരുകയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

India advises nationals in Iran to stay indoors for next 48 hours
'ഇന്ന് രാത്രിയോടെ ഇറാന്‍ അവസാനിക്കും'; ഭീഷണിയുമായി ട്രംപ്

'ഇറാനില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര്‍ അടുത്ത 48 മണിക്കൂര്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. വൈദ്യുത- സൈനിക സ്ഥാപനങ്ങള്‍, ബഹുനില കെട്ടിടങ്ങളുടെ മുകള്‍ നിലകള്‍ എന്നിവ ഒഴിവാക്കണമെന്നും എംബസി നിര്‍ദേശിച്ചു. വീടിനുള്ളില്‍ തന്നെ കഴിയാനും സഞ്ചാരം ഒഴിവാക്കാനും ഇന്ത്യന്‍ എംബിസിയുമായി ബന്ധപ്പെട്ട ശേഷം മാത്രമേ യാത്രകള്‍ നടത്താവൂ' - വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

India advises nationals in Iran to stay indoors for next 48 hours
രാജ്യത്തെ പ്രതിരോധിക്കും; 14 ദശലക്ഷത്തിലേറെ ഇറാനികൾ ജീവൻ ത്യജിക്കാൻ തയ്യാർ : പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ എംബസി ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. 'ഇറാനിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, നിലവില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എവിടെയാണോ അവിടെത്തന്നെ സുരക്ഷിതരായി തുടരാനും യാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നു.'അതിര്‍ത്തി കടന്നുള്ള യാത്രകള്‍ എംബസിയുടെ അനുമതിയോടെ മാത്രമേ പാടുള്ളൂ. അടിയന്തര സഹായത്തിനായി താഴെ പറയുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്: +98 912 810 9115, +98 912 810 9102, +98 912 810 9109, +98 993 217 9359.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദ്ദേശം. ഇറാനെ ഇന്ന് രാത്രിയോടെ ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ ഒടുവിലത്തെ മുന്നറിയിപ്പ്. 'തിരികെക്കിട്ടാന്‍ ആകാത്തവിധം ഇറാന്‍ ഇന്ന് രാത്രി അവസാനിക്കും. അങ്ങനെയുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് സംഭവിക്കും' ട്രംപ് കുറിച്ചു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരിക്കും ഇന്ന് രാത്രിയുണ്ടാകുക എന്നും ട്രംപ് പറഞ്ഞു.

Summary

India advises nationals in Iran to stay indoors for next 48 hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com