എഴുപതു ദിവസത്തിനിടയിലെ ഏറ്റവും കുറവ് രോഗികള്‍, ഇന്നലെ 84,332 പേര്‍ക്കു കോവിഡ്, 4002 മരണം

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 84,332 പേര്‍ക്ക്. കഴിഞ്ഞ എഴുപതു ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read



ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 84,332 പേര്‍ക്ക്. കഴിഞ്ഞ എഴുപതു ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 

ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4002 കോവിഡ് മരണമാണ്. 1,21,311 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 

രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,93,59,155 ആണ്. ഇതില്‍ 2,79,11,384 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,67,081. നിലവില്‍ 10,80,690 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ വരെ 24,96,00,304 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com