

ന്യൂഡല്‍ഹി: ടാന്‍സാനിയയുമായി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം വര്‍ധിപ്പിക്കാനും പ്രതിരോധ സഹകരണം വിപുലീകരിക്കാനും തീരുമാനിച്ച് ഇന്ത്യ. ബഹിരാകാശ സാങ്കേതികവിദ്യകളിലും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളിലും ഇരു രാജ്യങ്ങളും സഹകരണം വാഗ്ദാനം ചെയ്തു. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഡിജിറ്റല്‍ പരിവര്‍ത്തനം, സംസ്‌കാരം, കായികം, സമുദ്ര വ്യവസായം, വൈറ്റ് ഷിപ്പിംഗ് വിവരങ്ങള്‍ പങ്കിടല്‍ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള ആറ് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. സമുദ്ര സുരക്ഷ, പ്രതിരോധ സഹകരണം, വികസന പങ്കാളിത്തം, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ സംയുക്തമായി പ്രവര്‍ത്തിക്കാന്‍ പങ്കാളിത്തം ഇരു രാജ്യങ്ങളെയും സഹായിക്കുമെന്ന് ഉഭയകക്ഷി യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. പ്രാദേശിക കറന്‍സികള്‍ ഉപയോഗിച്ച് ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനും ഇരു നേതാക്കളും തമ്മില്‍ ധാരണയായി.
യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ), ഡിജിറ്റല്‍ യുണീക് ഐഡന്റിറ്റി (ആധാര്‍) എന്നിവയുള്‍പ്പെടെ ബഹിരാകാശ സാങ്കേതികവിദ്യകളിലും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യാ സ്റ്റാക്കിന് കീഴില്‍ ടാന്‍സാനിയയുമായി ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates