ടിപിആര്‍ വീണ്ടും ഉയര്‍ന്നു, ആശങ്ക; ഇന്നലെ 2,86,384 പേര്‍ക്കു കോവിഡ് 

ഇന്നലെ 19.59 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ഇത് 16.1 ആയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 2,86,384 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് കഴിഞ്ഞ ദിവസത്തേക്കാള്‍ ഉയര്‍ന്നു. ഇന്നലെ 19.59 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ഇത് 16.1 ആയിരുന്നു.

3,06,357 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇരുപത്തിനാലു മണിക്കൂറിനിടെ 573 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. 

നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത് 22,02,472 പേരാണ്. 

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 1,63,84,39,207 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
Mallikarjun Kharge, Rahul Gandhi
Supreme Court
Mamata Banerjee, Abhishek Banerjee
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com