ആശ്വാസം; രാജ്യത്ത് കോവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക് രോഗം; 330  മരണം 

ആശ്വാസം; രാജ്യത്ത് കോവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ 42,618 പേര്‍ക്ക് രോഗം; 330  മരണം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. 

രാജ്യത്തെ പകുതിയില്‍ അധികം രോഗികളും കേരളത്തിലാണ്. ഇന്നലെ കേരളത്തില്‍ 29,322 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 131 പേര്‍ മരിച്ചു. 

36,385 പേര്‍ക്കാണ് രോഗ മുക്തി. 330 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,29,45,907. നിലവില്‍ 4,05,681 പേരാണ് രോഗ ബാധിതര്‍. 

3,21,00,001 പേരാണ് ഇതുവരെയായി രോഗ മുക്തരായത്. ആകെ മരണം 4,40,225. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,85,687 പേരാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത്. ഇതോടെ ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 67,72,11,205 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com